'ലെഗസി അല്ല നെപ്പോട്ടിസം'; പരിഹസിച്ച് കമന്റ്; മാധവ് സുരേഷിന്റെ മറുപടി

ദുൽഖർ സൽമാനും സഹോദരൻ ​ഗോകുൽ സുരേഷിനുമൊപ്പമുള്ള ഒരു ചിത്രം മാധവ് സരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
'ലെഗസി അല്ല നെപ്പോട്ടിസം'; പരിഹസിച്ച് കമന്റ്; മാധവ് സുരേഷിന്റെ മറുപടി

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കുന്ന താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുൽഖർ സൽമാനും സഹോദരൻ ​ഗോകുൽ സുരേഷിനുമൊപ്പമുള്ള ഒരു ചിത്രം മാധവ് സരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് ഒരാൾ നൽകിയ കമന്റും മാധവിന്റെ മറുപടിയുമാണ് ശ്രദ്ധേയം.

'ലെ​ഗസി' എന്ന അടിക്കുറിപ്പോടെയാണ് മാധവ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത് പാരമ്പര്യമല്ല നെപ്പോട്ടിസമാണെന്നാണ് കമന്റ്. തൊട്ടുപിന്നാലെ മാധവ് അതിന് മറുപടി നൽകി. 'മറ്റേത് തൊഴിലിടത്തെയും പോലെ നെപ്പോട്ടിസം നിങ്ങൾക്ക് അവസരങ്ങൾ നൽകും. നമുക്ക് കാണാം'. ​മാധവിന്റെ മറുപടിക്ക് വലിയ തരത്തിലുള്ള അഭിനന്ദനമാണ് ലഭിക്കുന്നത്.

'ലെഗസി അല്ല നെപ്പോട്ടിസം'; പരിഹസിച്ച് കമന്റ്; മാധവ് സുരേഷിന്റെ മറുപടി
'ഫോളോവേഴ്സിനെ കൂട്ടാൻ രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമിച്ചു'; പിടിയിലായ 24-കാരൻ

മലയാള സിനിമയിൽ നെപ്പോട്ടിസത്തിന് ഒരു സ്ഥാനവുമില്ലെന്നും കഴിവ് തന്നെയാണ് പ്രധാനമെന്നുമാണ് പലരും കുറിക്കുന്നത്. പക്വതയാർന്ന മറുപടിയെന്നും മാധവിന് വാഴ്ത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com