
മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കാതലിനെ പ്രശംസിച്ച് നടൻ സൂര്യ. ഏറെ പുരോഗനാത്മകമായ സന്ദേശമാണ് ചിത്രം നൽകുന്നതെന്ന് നടൻ പറഞ്ഞു. മമ്മൂട്ടി, ജിയോ ബേബി, ജ്യോതിക തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകർ അദ്ദേഹം അഭിനന്ദിച്ചു. കാതൽ അതിമനോഹരമായ സിനിമയാണെന്നും സൂര്യ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'മനോഹരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ കാതൽ പോലുള്ള സിനിമകളുണ്ടാകുന്നു. എത്രമാത്രം പുരോഗനാത്മകമായ സിനിമയാണിത്. നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബിയുടെ നിശബ്ദ ഷോട്ടുകൾ പോലും ധാരാളം സംസാരിച്ചു. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ഈ ലോകത്തെ കാണിച്ച് തന്നതിനും നന്ദി. പ്രണയത്താൽ ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്കും... അതിമനോഹരം,' സൂര്യ കുറിച്ചു.
ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി-ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കാതൽ ദ കോർ' പ്രേക്ഷക ഹൃദയം നിറയ്ക്കുകയാണ്. മാത്യു ദേവസിയെന്ന മമ്മൂട്ടി കഥാപാത്രം സ്വവർഗാനുരാഗിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയതും പ്രത്യേകതയാണ്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പം തന്നെ സുധി കോഴിക്കോടിന്റെ തങ്കൻ എന്ന കഥാപാത്രവും അഭിനന്ദനം നേടുകയാണ്.
'ജ്യോതിക മാത്രമല്ല, കലാഭവൻ ഹനീഫ് സിനിമയിൽ ഉണ്ടാകണമെന്ന് നിർദേശിച്ചതും മമ്മൂക്കയാണ് '; ജിയോ ബേബിചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.