ഇക്കുറി പ്രതിഫലം വേണ്ട, പകരം ലാഭ വിഹിതം?; പുഷ്പ രണ്ടാം ഭാഗത്തിനായി അല്ലുവിന്റെ പുതിയ തീരുമാനം

വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ട്

dot image

ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് 'പുഷ്പ 2'. അല്ലു അർജുൻ നായകനായി അഞ്ച് ഭാഷകളില് ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിർവഹിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വന്നിരിക്കുന്ന റിപ്പോര്ട്ട് സമൂഹ മാധ്യമങ്ങളില് ചര്ച്ചയാവുകയാണ്. വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ട്.

സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നും സൂചനകളുണ്ട്.

അടുത്ത വര്ഷം ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില് രശ്മിക മന്ദാനയാണ് നായിക. ബന്വാര് സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

'പ്രണയത്താൽ ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്ക്'; കാതൽ അതിമനോഹരമെന്ന് സൂര്യ

ആര്യ, ആര്യ 2 എന്നീ സൂപ്പര്ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം സുകുമാര്-അല്ലു അര്ജുന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് പുഷ്പ ഫ്രാഞ്ചൈസിയിലാണ്. മൈത്രി മൂവി മേക്കേഴ്സാണ് നിര്മ്മാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.

dot image
To advertise here,contact us
dot image