'ആരോ എഡിറ്റ് ചെയ്തു, വീഡിയോ തമാശ രീതിയിലുള്ളത്'; പ്രതികരിച്ച് മൻസൂർ അലി ഖാൻ

'സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. ഇതിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല'
'ആരോ എഡിറ്റ് ചെയ്തു, വീഡിയോ  തമാശ രീതിയിലുള്ളത്'; പ്രതികരിച്ച് മൻസൂർ അലി ഖാൻ

നടി തൃഷയ്ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് നടൻ മൻസൂർ അലിഖാൻ. താൻ പറഞ്ഞത് തമാശ രീതിയിലുള്ള പരാമർശമാണെന്നാണ് നടൻ പറഞ്ഞത്. ആരോ എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് എന്നും അത് തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താൻ പറഞ്ഞതാണെന്നും നടൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

'ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഇത് എന്നെ അപകീർത്തിപ്പെടുത്തുന്നതല്ലാതെ മറ്റൊന്നുമല്ല. മനുഷ്യ‍ർക്ക് വേണ്ടി ഞാൻ എത്രമാത്രം നിന്നിട്ടുണ്ടെന്ന് എന്റെ തമിഴ് ജനതയ്ക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും അവർക്കറിയാം അറിയാം. എന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം 'ലിയോ' സിനിമയുടെ പൂജ സമയത്ത് തൃഷയോട് ഞാൻ പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. ഇതിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ' മൻസൂർ അലിഖാൻ കുറിച്ചു.

'ആരോ എഡിറ്റ് ചെയ്തു, വീഡിയോ  തമാശ രീതിയിലുള്ളത്'; പ്രതികരിച്ച് മൻസൂർ അലി ഖാൻ
'സ്ത്രീവിരുദ്ധം, നിരാശയും രോഷവും തോന്നുന്നു'; മൻസൂർ അലിഖാനെതിരെ ലോകേഷ് കനകരാജ്

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നൊക്കൊണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ മൻസൂർ പറഞ്ഞിരുന്നത്. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ല എന്നും തൃഷ പ്രതികരിച്ചു. തൃഷയ്ക്ക് പിന്തുണയുമായി സംവിധായകൻ ലോകേഷ് കനകരാജും പ്രതികരിച്ചിരുന്നു. കടുത്ത വിമർശനമാണ് നടനെതിരെ സോഷ്യൽ മീഡിയയിലുയരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com