
പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്വി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിർമ്മാതാവായ ബോണി കപൂറാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ബോണി കപൂർ പറഞ്ഞത്.
2001-ൽ പുറത്തിറങ്ങിയ 'തേരേ ലിയേ' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് തന്റെ ബോളിവുഡ് യാത്ര ആരംഭിച്ചത്. ആദ്യ സിനിമ പരാജയപ്പെട്ടുവെങ്കിലും 2002-ൽ ഉദയ് ചോപ്ര, ജിം ഷെർഗിൽ, തുലിപ് ജോഷി എന്നിവർ അഭിനയിച്ച യാഷ് രാജ് ഫിലിംസിന്റെ 'മേരേ യാർ കി ഷാദി ഹേ' എന്ന ചിത്രത്തിലൂടെ ആദ്യ ഹിറ്റ് സ്വന്തമാക്കി. തുടർന്നാണ് യാഷ് രാജ് ഫിലിംസിന്റെ നിർമ്മാണത്തിൽ ധൂം (2004) സിനിമ സംവിധാനം ചെയ്തു. ധൂം ബോക്സ് ഓഫീസ് സെൻസേഷനായി മാറിയ സഞ്ജയ് ചിത്രമാണ്.
2006-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമെന്ന ഖ്യാതിയും ധൂമിനുണ്ട്. ഗാധ്വി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം 'ഓപ്പറേഷൻ പരിന്ദേ'യുടെ പ്രഖ്യാപനം സീ5 വ്യാഴാഴ്ച നടത്തിയിരുന്നു. സർജിക്കൽ സ്ട്രൈക്കിന് ശേഷമുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ആക്ഷൻ ത്രില്ലറാണ് ഇത്.