'തഗ് ലൈഫിന്' 'നായകനു'മായി ബന്ധം; ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

1987ൽ പുറത്തിറങ്ങിയ കമൽഹാസൻ-മണിരത്നം ചിത്രം 'നായകനു'മായുള്ള പുതിയ ചിത്രത്തിന്റെ ബന്ധം അന്വേഷിക്കുകയാണ് സമൂഹമാധ്യങ്ങളിൽ പ്രേക്ഷകർ

dot image

മണിരത്നവും കമൽ ഹാസനും മുപ്പത്തിയാറ് വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന മാന്ത്രികതയ്ക്ക് 'തഗ് ലൈഫ്' എന്ന് പേര് നൽകിക്കഴിഞ്ഞു. ആക്ഷൻ പാക്ക്ഡ് ആയെത്തിയ ടൈറ്റിൽ വീഡിയോയിൽ യാക്കൂസ (ജാപ്പനീസ് ഗാങ്സ്റ്റർ)യായാണ് കമൽ ഹാസൻ കഥാപാത്രം. ടൈറ്റിൽ വീഡിയോയുടെ മധ്യത്തിൽ കഥാപാത്രം 'രംഗരായ ശക്തിവേൽ നായ്ക്കൻ' എന്ന പേരും വ്യക്തമാക്കുന്നുണ്ട്.

'ഷാരൂഖ് ഖാനൊപ്പം പ്രവർത്തിക്കണം'; ആഗ്രഹം പങ്കുവെച്ച് 'ദി മാർവൽസ്' സംവിധായിക

അതേസമയം, 1987ൽ പുറത്തിറങ്ങിയ കമൽഹാസൻ-മണിരത്നം ചിത്രം 'നായകനു'മായുള്ള പുതിയ ചിത്രത്തിന്റെ ബന്ധം അന്വേഷിക്കുകയാണ് സമൂഹമാധ്യങ്ങളിൽ പ്രേക്ഷകർ. നായകനിലെ വേലു നായ്ക്കറുടെ (കമൽ ഹാസൻ) പേരക്കുട്ടിയുടെ പേര് ശക്തിവേൽ ആണെന്നത് ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ ആരംഭിക്കുന്നത്. വേലു നായ്ക്കറുടെ മകൾ ചാരുമതി(കാർത്തിക) കോടതി വളപ്പിൽ വെടിയേറ്റ് മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്റെ മകനെ പിതാവിന് പരിചയപ്പെടുത്തുന്നുണ്ട്. തഗ് ലൈഫിലെ രംഗരായ ശക്തിവേൽ നായ്ക്കന് ആ കുട്ടി തന്നെയാണെന്നാണ് പ്രേക്ഷക പക്ഷം.

ആണ്ടവർ ലൈഫ്, അത് സിനിമ ലൈഫ്; ഒടിടിയിൽ കാണാം ഉലക നായകന്റെ ഈ ടോപ് ചാർട്ടഡ് സിനിമകൾ

തഗ് ലൈഫ് ഒരു പീരിയഡ് ഡ്രാമയാണെന്ന സൂചനയാണ് ടൈറ്റിൽ വീഡിയോ നൽകുന്നത്. 2019ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ദി റൈസ് ഓഫ് സ്കൈവാക്കറു'മായുള്ള സാമ്യവും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്റ്റാർ വാർസ് സീരീസിന്റെ അതേ പ്ലോട്ട് ആണോ തഗ് ലൈഫിനും എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.

കമൽഹാസൻ തന്റെ മുൻ സിനിമയിൽ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളുടെയും സംയോജനമാണ് ഈ പേര് എന്നതാണ് ആരാധകർക്കിടയിലെ മറ്റൊരു സിദ്ധാന്തം. 'ദശാവതാര'ത്തിൽ കമൽഹാസൻ രംഗരാജനെ അവതരിപ്പിച്ചപ്പോൾ, 'തേവർമകൻ', 'സതി ലീലാവതി' എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തിന്റെ പേര് ശക്തിവേൽ എന്നാണ്. 'നായകനി'ൽ വേലു നായ്ക്കറും. ഇതെല്ലാം ചേർത്താണ് രംഗരായ ശക്തിവേൽ നായക്കൻ എന്നായതെന്നാണ് ഇക്കൂട്ടർ പറയുന്നത്.

അതേസമയം മണിരത്നം- കമൽഹാസൻ കോംബോ ആവർത്തിക്കുമ്പോൾ സിനിമയ്ക്ക് മികച്ചൊരു പേര് പ്രതീക്ഷിച്ചുവെന്നും തഗ് ലൈഫ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും പരാതിപ്പെടുന്നവരുമുണ്ട്. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രാഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

dot image
To advertise here,contact us
dot image