
'ട്വല്ത്ത് മാന്' ശേഷം ജീത്തു ജോസഫും മോഹന്ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ഒരുങ്ങുന്ന സിനിമ ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ചിരുന്നു. 'ഗ്രാൻഡ് മാൻസ്റ്ററി'ന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നതും പ്രത്യേകതയാണ്. പ്രിയാമണി നേരിന്റെ ചിത്രീകരണത്തിൽ ചേർന്നു.
ദൃശ്യം ടീം ഒരുമിക്കുന്ന ചിത്രം ത്രില്ലര് ആയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പ്രേക്ഷകര്. എന്നാല് നേര് സസ്പെന്സ് ഇല്ലാത്ത ചിത്രമാണെന്നും കോര്ട്ട് റൂം ഡ്രാമയാണെന്നുമാണ് സംവിധായകൻ വ്യക്തമാക്കിയത്. 'ദൃശ്യം 2' ല് അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയത്. യഥാര്ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചത്.
മോഹന്ലാലിനൊപ്പമുള്ള 'റാം' ജീത്തു ജോസഫ് പൂർത്തിയാക്കിയിട്ടില്ല. നേരിന് ശേഷമാകും റാമിന്റെ ബാക്കിയുള്ള 45 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കുക. ദൃശ്യം, ദൃശ്യം 2, ട്വല്ത്ത് മാന് എന്നീ സിനിമകള്ക്ക് ശേഷം മോഹന്ലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോള് വലിയ പ്രതീക്ഷകളാണ് ആരാധകര്ക്ക്.