'അന്ന് മുതൽ വരാനാഗ്രഹിച്ച സ്ഥലം'; മഗധീരയ്ക്ക് വേണ്ടി തിരഞ്ഞ മലനിരകളിൽ രാജമൗലി

നോര്വേയിലെ പൾപിറ്റ് റോക്കിലാണ് രജമൗലിയും പങ്കാളിയും എത്തിയത്

dot image

ലോകമെമ്പാടും ജനപ്രീതി നേടിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ് എസ് രാജമൗലി. മഗധീര, ബാഹുബലി സീരീസ്, ആർ ആർ ആർ എന്നീ സിനിമകളിലൂടെ എല്ലാ തലമുറകളിലെ ആരാധകരെയും സ്വന്തമാക്കിയ സംവിധായകൻ ഇപ്പോൾ നോര്വീജിയൻ യാത്രയിലാണ്. 'ബാഹുബലി' ലോകമെമ്പാടുമെത്തിക്കുന്നതിന്റെ ഭാഗമായി നോർവേ നഗരത്തിലെത്തിയ രാജമൗലി കഴിഞ്ഞ ദിവസം ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

നോര്വേയിലെ പൾപിറ്റ് റോക്കിലാണ് രജമൗലിയും തന്റെ ജീവിത പങ്കാളിയും എത്തിയത്. മഗധീര സിനിമയ്ക്കായി തിരഞ്ഞ സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞതിൽ സംവിധായകൻ സന്തോഷം അറിയിച്ചു. 'ഒടുവിൽ അത് സംഭവിച്ചു. 'മഗധീര'യ്ക്ക് വേണ്ടി തിരഞ്ഞ ലൊക്കേഷനുകളിൽ ഒന്നാണ് പൾപിറ്റ് റോക്ക്. അന്നു മുതൽ കാണാൻ ആഗ്രഹിച്ച സ്ഥലം. ഇപ്പോൾ അത് സാധ്യമാക്കാൻ കഴിഞ്ഞതിന് 'ബാഹുബലി'ക്ക് നന്ദി പറയുന്നു,' രാജമൗലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നോർവേയിലെ പ്രശസ്തമായ സ്റ്റാവഞ്ചര് ഒപേറ ഹൗസിലാണ് ബാഹുബലി പ്രദര്ശിപ്പിച്ചത്. 'ആർ ആർ ആർ' സിനിമ പ്രദർശനത്തിന് വേണ്ടിയും രാജമൗലി നിരവധി ലോക രാജ്യങ്ങൾ സഞ്ചരിച്ചിരുന്നു. ആർ ആർ ആർ റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും വിവിധ രാജ്യങ്ങളിൽ ചിത്രം തരംഗമായിരുന്നു. നേരത്തെ ആർആർആർ ലോകവ്യാപകമായി പ്രദർശിപ്പിച്ചത് പോലെ ഇപ്പോൾ ബാഹുബലിയുമായി ലോക സഞ്ചാരത്തിന് ഇറങ്ങിയിരിക്കുകയാണ് രാജമൗലി.

dot image
To advertise here,contact us
dot image