വീണ്ടും ഭന്വര് സിങ് ഷെഖാവത്താകാന് ഫഹദ് ഫാസില് വാങ്ങിയത് കോടികള്; പുഷ്പ 2 തീപ്പൊരി ചിതറിക്കും

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

dot image

അല്ലു അര്ജുന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു പുഷ്പ. സുകുമാര് സംവിധാനം ചെയ്ത ചിത്രത്തില് ഫഹദ് ഫാസില് അവതരിപ്പിച്ച വില്ലന് കഥാപാത്രം വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രം തെലുങ്കില് മാത്രമല്ല മറ്റുഭാഷകളിലും സൂപ്പര്ഹിറ്റായിരുന്നു. പാന് ഇന്ത്യ ചിത്രമായെത്തിയ പുപുഷ്പ 350 കോടി രൂപയിലധികം കളക്ട് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പെട്ടെന്ന് തന്നെ അനൗണ്സ് ചെയ്തിരുന്നു.

അല്ലു അര്ജുന് പുഷ്പയായും ഫഹദ് ഭന്വര് സിങ് ഷെഖാവത്തായും വീണ്ടും വരുമ്പോള് തീപ്പൊരിപാറുമെന്നുറപ്പാണ്. ഇരുവരും തമ്മില് ആദ്യ ഭാഗത്തേക്കാള് കൂടുതല് കോമ്പിനേഷന് രംഗങ്ങള് പുഷ്പ 2ല് ഉണ്ടാകുമെന്ന് സംവിധായകന് വെളിപ്പെടുത്തിയിരുന്നു. അല്ലു അര്ജുന്റെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ ഭന്വര് സിങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തിലുള്ളത്.

ഭന്വര് സിങ് ഷെഖാവത്താകാന് വന്തുകയാണ് പ്രതിഫലമായി ഫഹദ് ഫാസില് വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ആറ് കോടി രൂപയാണ് ഫഹദിന്റെ പ്രതിഫലമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില് നവീന് യേര്നെനിയും വൈ. രവിശങ്കറും ചേര്ന്നാണ് നിര്മ്മിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനില്, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം.

dot image
To advertise here,contact us
dot image