ആലിയ ഭട്ടും പ്രിയങ്ക ചോപ്രയും കത്രീന കൈഫിന് ജന്മദിനാശംസ നൽകിയില്ല; 'ജീ ലെ സരാ' കാരണമാക്കി നെറ്റിസൺസ്

ഏറെക്കാലമായി പാതി വഴിയിലായ 'ജീ ലെ സരാ' ചിത്രത്തിൽ ആലിയ ഭട്ട് മാത്രമാണ് നിലവിൽ തുടരുന്നതെന്നാണ് റിപ്പോ‍ർട്ട്
ആലിയ ഭട്ടും പ്രിയങ്ക ചോപ്രയും കത്രീന കൈഫിന് ജന്മദിനാശംസ നൽകിയില്ല; 'ജീ ലെ സരാ' കാരണമാക്കി നെറ്റിസൺസ്

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിന്റെ പ്രിയ നായിക കത്രീന കൈഫ് തന്റെ നാൽപ്പതാം ജന്മദിനം ആഘോഷിച്ചത്. ബോളിവുഡിൽ നിന്നും നടിക്ക് നിരവധി താരങ്ങളും സുഹൃത്തുക്കളുമാണ് ജന്മദിനാശംസകളുമായെത്തിയത്. അനുഷ്ക ശ‍ർമ്മ മുതൽ കരീന കപൂറും കിയാര അധ്വാനിയും വരെ കത്രീനയ്ക്ക് ആശംസകളറിയിച്ചിരുന്നു. എന്നാൽ ബോളിവു‍ഡിലെ കത്രീനയുടെ അടുത്ത സുഹൃത്തുക്കളായ ആലിയ ഭട്ടും പ്രിയങ്ക ചോപ്രയും ആശംസയറിയിക്കാഞ്ഞത് മറ്റൊരു ചർച്ചയാക്കുകയാണ് ഇപ്പോൾ നെറ്റിസൺസ്.

കത്രീന ആലിയയ്ക്കും പ്രിയങ്കയ്ക്കും ജന്മദനാശംസകൾ നൽകിയ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച്, അടുത്ത ജന്മദിനത്തിന് അവർക്ക് ആശംസ നൽകരുതെന്ന് റെഡിറ്റിലൂടെ ചില ഉപയോക്താക്കളും പ്രതികരിച്ചിട്ടുണ്ട്. 'ജീ ലെ സരാ' എന്ന ചിത്രമാകാം മറ്റൊരു കാരണമെന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ. സിനിമയുടെ കാര്യത്തിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നും ഇതാണ് സിനിമയിൽ നിന്ന് പ്രിയങ്കയും കത്രീനയും പിന്മാറാൻ കാരണമെന്നും അഭിപ്രായങ്ങളെത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ട്രാവൽ ത്രില്ലറാണ് 'ജീ ലെ സരാ'. ഏറെക്കാലമായി പാതി വഴിയിലായ ചിത്രത്തിൽ ആലിയ ഭട്ട് മാത്രമാണ് നിലവിൽ തുടരുന്നതെന്നാണ് റിപ്പോ‍ർട്ട്. സിനിമയുടെ ചിത്രീകരണം വൈകുന്നതാണ് സിനിമയിൽ നിന്ന് മറ്റുതാരങ്ങള്‍ പിന്മാറാനുള്ള കാരണമായി പറയുന്നത്. എന്നാൽ താരങ്ങൾ പിന്മാറിയതായി ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. 2021 ഓഗസ്റ്റിലാണ് ജീ ലെ സരാ എന്ന സിനിമ പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പുറത്തുവിട്ട പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്ന് സ്ത്രീകളുടെ റോഡ് ട്രിപ്പാണ് ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com