സ്വര്‍ണം വാങ്ങുന്ന രീതിയില്‍ വന്‍ മാറ്റം; ജെന്‍സിയുടെ പുതിയ നിക്ഷേപ രഹസ്യം ഇതാണ്

എങ്ങനെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപം നടത്താം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ

സ്വര്‍ണം വാങ്ങുന്ന രീതിയില്‍ വന്‍ മാറ്റം; ജെന്‍സിയുടെ പുതിയ നിക്ഷേപ രഹസ്യം ഇതാണ്
dot image

പണം സമ്പാദിക്കുന്നതിനൊപ്പം നിക്ഷേപിക്കുന്നതും സാധാരണമാണ്. സ്വര്‍ണമായും പണമായും റിയല്‍ എസ്റ്റേറ്റ്, ഓഹരിവിപണി അങ്ങനെ പലതിലും ആളുകള്‍ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. ഇനി സ്വര്‍ണത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണത്തെ ഒരു ആഭരണ വസ്തുവായി മാത്രമല്ല നല്ലൊരു നിക്ഷേപ മാര്‍ഗമായും കാണുന്നു. ഏറ്റവും കൗതുകകരമായ കാര്യം പുത്തന്‍ തലമുറയിലെ Gen Z അഥവാ ജെന്‍സികളും നിക്ഷേപം നടത്താന്‍ മുന്‍പന്തിയിലാണെന്നാണ്. അതും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനാണ് അവര്‍ക്ക് കൂടുതല്‍ താല്‍പര്യമത്രേ. വെറും 100 രൂപ മുതല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താം.

 investing in digital gold

ജെന്‍സികള്‍ സ്വര്‍ണ്ണ വിപണിയുടെ മുഖച്ഛായ മാറ്റുന്നു

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) ഗോള്‍ഡന്‍ ഫ്‌ലൈറ്റ് 2047 റിപ്പോര്‍ട്ട് അനുസരിച്ച് സമീപഭാവിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ വിപണിയില്‍ Gen Z ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ തലമുറ നിക്ഷേപത്തില്‍ താല്‍പര്യമുള്ളവരാണെന്നും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനായി സ്വര്‍ണ്ണത്തെയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് സ്വര്‍ണ്ണവും ആഭരണങ്ങളും വാങ്ങുന്നതിനേക്കാള്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം, ഗോള്‍ഡ് ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവയില്‍ Gen Z ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ഡിജിറ്റല്‍ സ്വര്‍ണ്ണം കുറഞ്ഞ പണത്തില്‍ നിക്ഷേപം നടത്താന്‍ യുവാക്കളെ സഹായിക്കുന്നു. വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയും ഇത് കുറച്ചിട്ടുണ്ട്.

 investing in digital gold

ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?

100 രൂപയ്ക്കും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
ഇതോടൊപ്പം മിക്ക പ്ലാറ്റ്ഫോമുകളും 24 കാരറ്റ് 99.9 ശതമാനം ശുദ്ധമായ സ്വര്‍ണ്ണം നല്‍കുന്നു.
ഡിജിറ്റല്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതും സുരക്ഷിതമായാണ്. അത് ലോക്കറിലോ വീട്ടിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും വില്‍ക്കാനും സാധിക്കും.

100 രൂപയ്ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയുമോ? എങ്ങനെ വാങ്ങാം

  • ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്ന പ്രക്രിയ വളരെ എളുപ്പമാണ്. ഇതിനായി ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ അല്ലെങ്കില്‍ ജാര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാം.
  • ഇതിനുശേഷം ആപ്പിലെ ഗോള്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വിഭാഗത്തിലേക്ക് പോകുക.
  • തുടര്‍ന്ന് 100 രൂപ, 500 രൂപ അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടാനുസരണം ഏത് തുകയും നല്‍കാവുന്നതാണ്.
  • ഇനി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണമടയ്ക്കുക.
  • പണമടച്ചുകഴിഞ്ഞാല്‍ ആ തുകയ്ക്ക് വിലയുള്ള 24 കാരറ്റ് സ്വര്‍ണ്ണം നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും.
 investing in digital gold

നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  • ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ 3 ശതമാനം ജിഎസ്ടി നല്‍കണം.
  • വാങ്ങുന്ന വിലയിലും വില്‍ക്കുന്ന വിലയിലും വ്യത്യാസമുണ്ടാകാം.
  • ഡിജിറ്റല്‍ സ്വര്‍ണ്ണം ആര്‍ബിഐയോ സെബിയോ നിരീക്ഷിക്കുന്നില്ല.
  • നിങ്ങള്‍ക്ക് സ്വര്‍ണ്ണം എടുക്കണമെങ്കില്‍ അതിനുള്ള ഡെലിവറി നിരക്കുകള്‍ വ്യത്യസ്തമായിരിക്കും.

Content Highlights : It appears that the new generation—Gen Z—is also at the forefront of investing, with a particular interest in digital gold.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image