ക്ലാസായി ഒരുങ്ങി ടൊവിനോ-നസ്രിയ ചിത്രം 'ഗ്രാസ്യാസ് എൽ ക്ലാസിക്കോ'; കേരള ഷെഡ്യൂൾ പാക്കപ്പ്

കേക്ക് മുറിച്ച് ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍

ക്ലാസായി ഒരുങ്ങി ടൊവിനോ-നസ്രിയ ചിത്രം 'ഗ്രാസ്യാസ് എൽ ക്ലാസിക്കോ'; കേരള ഷെഡ്യൂൾ പാക്കപ്പ്
dot image

ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം 'ഗ്രാസ്യാസ് എല്‍ ക്ലാസിക്കോ' കേരളത്തിലെ ഷെഡ്യൂള്‍ പാക്കപ്പായി. ചിത്രീകരണം പൂര്‍ത്തിയായ വിശേഷം കേക്ക് മുറിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. 'നാടുവാഴികള്‍' സിനിമയിലെ 'രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ…' എന്ന ഗാനമാണ് ആഘോഷത്തിനിടയില്‍ പശ്ചാത്തലത്തില്‍ പ്ലേ ചെയ്തിരുന്നത് എന്നത് ശ്രദ്ധേയമായി. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിന്‍ ശ്യാമാണ്.

ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ റയല്‍ - ബാഴ്സ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പം സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ക്കൊപ്പമിരുന്ന് തത്സമയം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ടൊവിനോയും നസ്രിയയും ചേര്‍ന്ന് നിര്‍വ്വഹിച്ചത് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായകമായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമില്‍ ഒരു മലയാളം സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തത്സമയം നിര്‍വ്വഹിക്കപ്പെട്ടു എന്നത് അപൂര്‍വ്വതയായിരുന്നു.

ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരിയാണ് സിനിമയുടെ സംവിധായകന്‍. പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കരിയയുമായി ചേര്‍ന്നാണ് മുഹ്സിന്‍ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സ്, ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ബാബുഏട്ടന്‍ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളില്‍ സജിന്‍ അലി, അബ്ബാസ് തിരുനാവായ, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

സഹനിര്‍മ്മാണം: പ്രദീപ് സിഎസ്, ഷാനിര്‍ എംകെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, രചന: മുഹ്സിന്‍ പരാരി, സക്കറിയ, സംഗീതം: സുഷിന്‍ ശ്യാം, ഡിഒപി: വിഷ്ണു തണ്ടശ്ശേരി, എഡിറ്റര്‍: ബ്ലെസ് തോമസ്, ക്രിയേറ്റീവ് ഡയറക്ടര്‍: ഹര്‍ഷാദ് അലി, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡ.ഡിസൈനര്‍: ഔസേഫ് ജോണ്‍, സൗണ്ട് ഡിസൈനര്‍: ഷിജിന്‍ ഹട്ടണ്‍, സൗണ്ട് മിക്‌സിംഗ്: ഫസല്‍ എ ബാക്കര്‍, ചീഫ് അസോ ഡയറക്ടര്‍: രാഹുല്‍ കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ബിബിന്‍ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി തോമസ്, ഹെഡ് - ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ്: ഐഷ നാസിയ, വിഎഫ്എക്‌സ്: എഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍: യെല്ലോടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍: ചാര്‍ലി & ദി ബോയ്സ്.

Content Highlights: The Kerala schedule of the Tovino-Nazriya film 'Gracias El Clasico' has wrapped up. The film crew celebrated the occasion by cutting a cake.

dot image
To advertise here,contact us
dot image