എത്ര പ്രാവശ്യം EMI മുടങ്ങിയാലാണ് സിബില്‍ സ്‌കോറിനെ ബാധിക്കുന്നത്? സിബില്‍ സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം

ബാങ്കുകള്‍ ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് കുടിശ്ശിക ബാലന്‍സ് വിവരങ്ങള്‍ അയയ്ക്കുന്നതിന് മുമ്പുള്ള കാലതാമസവും ഇത് നിങ്ങളുടെ സ്‌കോറിനെ എങ്ങനെ ബാധിക്കുമെന്നും നോക്കാം

എത്ര പ്രാവശ്യം EMI മുടങ്ങിയാലാണ് സിബില്‍ സ്‌കോറിനെ ബാധിക്കുന്നത്? സിബില്‍ സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം
dot image

ഒരാള്‍ ഏതെങ്കിലും ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ ഭവന വായ്പ, വ്യക്തിഗത വായ്പ അല്ലെങ്കില്‍ കാര്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ കൃത്യസമയത്ത് ഇഎംഐകള്‍ അടയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളോ, ബാങ്ക് അക്കൗണ്ടില്‍ പണമില്ലാതിരിക്കുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍കൊണ്ടോ നിശ്ചിത തീയതിയില്‍ ഇഎംഐകള്‍ അടയ്ക്കാന്‍ സാധിച്ചില്ല എന്ന് കരുതുക. അങ്ങനെ ഒരു ഇഎംഐ നഷ്ടപ്പെടുന്നത് ഒരാളുടെ സിബില്‍ സ്‌കോറിനെ ഉടനടി ബാധിക്കുമോ?

പക്ഷേ പണമടച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തെ കാലതാമസം സാധാരണയായി നിങ്ങളുടെ സിബില്‍ സ്‌കോറിനെ ഉടനടി ബാധിക്കില്ല. എങ്കിലും കുടിശ്ശിക തുക വളരെക്കാലം അടയ്ക്കാതെ തുടരുകയാണെങ്കില്‍ ബാങ്ക് അതിനെക്കുറിച്ച് ക്രെഡിറ്റ് ബ്യൂറോകളെ അറിയിച്ചേക്കാം. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

missed EMI payments affect the CIBIL score

എപ്പോഴാണ് EMI സിബില്‍ സ്‌കോറിനെ ബാധിക്കുക?

1 മുതല്‍ 7 ദിവസം വരെ വൈകി: കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം EMIകള്‍ തിരിച്ചടയ്ക്കുകയാണെങ്കില്‍ അവ സാധാരണയായി നിങ്ങളുടെ CIBIL സ്‌കോറിനെ നേരിട്ട് ബാധിക്കില്ല. എങ്കിലും ബാങ്ക് നിങ്ങളില്‍ നിന്ന് Late Fee, EMI ബൗണ്‍സ് ചാര്‍ജുകള്‍, മറ്റ് പിഴകള്‍ എന്നിവ ഈടാക്കിയേക്കാം

30 ദിവസത്തെ കാലതാമസം: ഇഎംഐ അടയ്ക്കാന്‍ 30 ദിവസമോ അതില്‍ കൂടുതലോ കാലതാമസം നേരിട്ടാല്‍ ബാങ്ക് അത് ക്രെഡിറ്റ് ബ്യൂറോകളെ അറിയിച്ചേക്കാം. ഇത് സിബില്‍ സ്‌കോറില്‍ 50-100 പോയിന്റ് കുറവിന് കാരണമായേക്കാം. ഇത് ഭാവിയില്‍ വായ്പയോ ക്രെഡിറ്റ് കാര്‍ഡോ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാം.

missed EMI payments affect the CIBIL score

60 മുതല്‍ 89 ദിവസം വരെ കാലതാമസം ഉണ്ടായാല്‍ എന്ത് സംഭവിക്കും?

സ്ഥിരമായി പേയ്മെന്റുകള്‍ വൈകിപ്പിക്കുകയാണെങ്കില്‍ ക്രെഡിറ്റ് പ്രൊഫൈല്‍ കൂടുതല്‍ ദുര്‍ബലമാകും. ഈ സമയത്ത് ബാങ്കുകളും റിക്കവറി ഏജന്‍സികളും കുടിശ്ശികയുള്ള പേയ്മെന്റുകള്‍ക്കായി നിങ്ങളെ ബന്ധപ്പെടാന്‍ തുടങ്ങിയേക്കാം.

ബാങ്കുകള്‍ എങ്ങനെയാണ് റിപ്പോര്‍ട്ടിംഗ് നടത്തുന്നത്?

ഒരു നിശ്ചിത പോര്‍ട്ടിംഗ് സൈക്കിള്‍ അനുസരിച്ച് ബാങ്കുകള്‍ എല്ലാ മാസവും ഉപഭോക്തൃ പേയ്മെന്റ് വിവരങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകളിലേക്ക് അയയ്ക്കുന്നു. പല കേസുകളിലും 30 ദിവസത്തെ സൈക്കിള്‍ അവസാനിക്കുന്നതിന് മുമ്പ് കുടിശ്ശിക തുക അടച്ചാല്‍ കുറഞ്ഞ CIBIL സ്‌കോര്‍ ഒഴിവാക്കാനാകും.

missed EMI payments affect the CIBIL score

മോശം CIBIL സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം?

എല്ലാ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യസമയത്ത് അടയ്ക്കുക.
കുടിശ്ശിക തുക എത്രയും വേഗം അടച്ചു തീര്‍ക്കുക.
ഓട്ടോ-ഡെബിറ്റ് അല്ലെങ്കില്‍ Reminders സജ്ജീകരിച്ച് EMI-കള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുക.

Content Highlights :How many missed EMI payments affect your CIBIL score? How can you improve your CIBIL score?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image