

ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സിംകാര്‍ഡ് എടുക്കുന്നത് മുതല്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വരെ എല്ലായിടത്തും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നമ്മുടെ വ്യക്തിവിവരങ്ങളുടെ താക്കോലാണ് ആധാര്‍ കാര്‍ഡെന്ന് പറയാം. അതുകൊണ്ടുതന്നെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നത് പല തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിനും ഐഡന്റിറ്റി മോഷണത്തിനും വരെ കാരണമായേക്കാം.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് നിങ്ങളറിയാതെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടോ?. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് സ്വയം ഇത് പരിശോധിച്ച് അറിയാവുന്നതേയുള്ളൂ. അതിനുള്ള വഴികള്‍ ഇതാ…


ഇങ്ങനെ ചെയ്തു കഴിയുമ്പോള്‍ ആധാര്‍ എപ്പോള്‍, എവിടെ, എങ്ങനെ ഉപയോഗിച്ചു എന്ന വിവരങ്ങള്‍ കാണാന്‍ കഴിയും. ആധാര്‍ ദുരുപയോഗം തടയാനായി UIDAI യുടെ വൈബ്‌സൈറ്റ് വഴി ബയോമെട്രിക് ഡാറ്റ പൂര്‍ണ്ണമായും ലോക്ക് ചെയ്യാനുളള സംവിധാനവും ഉണ്ട്. ഇത് ഒരിക്കല്‍ ലോക്ക് ചെയ്താല്‍ നിങ്ങളുടെ അനുമതി ഇല്ലാതെ മറ്റാര്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയില്ല. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ UIDAI യുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1947 ലേക്ക് വിളിക്കാവുന്നതാണ്.
Content Highlights :Is someone misusing Aadhaar? How do you know? If our Aadhaar falls into the hands of someone else, there is a possibility of many big frauds taking place.