കോളും എസ്എംഎസും മാത്രം മതിയോ?... ഇന്റര്‍നെറ്റ് ഇല്ലാത്ത റീചാര്‍ജ് പ്ലാനുകള്‍ നിര്‍ബന്ധമാക്കണമെന്ന് ട്രായ്

ഇനി ചെലവ് കുറയും; ഇന്റര്‍നെറ്റ് ഇല്ലാത്ത റീചാര്‍ജ് പ്ലാനുകള്‍ തേടുന്നവര്‍ക്ക് ആശ്വാസം

കോളും എസ്എംഎസും മാത്രം മതിയോ?... ഇന്റര്‍നെറ്റ് ഇല്ലാത്ത റീചാര്‍ജ് പ്ലാനുകള്‍ നിര്‍ബന്ധമാക്കണമെന്ന് ട്രായ്
dot image

റീചാര്‍ജ് പ്ലാനുകള്‍ തിരയുന്ന അവസരത്തില്‍ പലപ്പോഴും ഡാറ്റ വേണ്ട, കോളിനും മെസേജിനും ഉളള ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടില്ലേ?. എന്നാല്‍ അങ്ങനെയൊരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). അത്യാവശ്യക്കാര്‍ക്ക് താങ്ങാനാകുന്ന റീചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ശുപാര്‍ശയാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലഭ്യമായ സ്‌പെഷ്യല്‍ താരീഫ് വൗച്ചറുകളില്‍ ഡാറ്റ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇങ്ങനെ ഒരു മാറ്റം നിര്‍ദ്ദേശിച്ചത്.

mobile recharge plans

രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാര്‍ ഇപ്പോഴും 2 ജി കണക്ഷന്‍ ഉപയോഗിക്കുന്നു. ഇവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാറില്ല. എന്നാല്‍, മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്ലാനില്‍ ഡേറ്റ കൂടി ഉള്‍പ്പെടുത്തുന്നതിനാല്‍ അതിന്റെ ചെലവ് കൂടി നല്‍കേണ്ടി വരുന്നതായി ട്രായ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി.

mobile recharge plans

മുന്‍പുണ്ടായിരുന്ന മാറ്റങ്ങള്‍ ഫലപ്രദമല്ലാത്തതിനാലാണ് പുതിയ നിര്‍ദ്ദേശം കൊണ്ടുവരുന്നത്. ഡാറ്റ ഉള്‍പ്പെട്ട പ്രത്യേക വാലിഡിറ്റി കാലയളവിലുള്ള ഓരോ പ്ലാനിനും തുല്യമായി, ഡാറ്റ ഇല്ലാത്ത കോളിങ്- എസ്എംഎസ് പ്ലാനുകള്‍ കൂടി സേവനദാതാക്കള്‍ നല്‍കണമെന്നതാണ് പ്രധാന ഭേദഗതി നിര്‍ദേശം. ഈ ഭേദഗതി സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ആവശ്യമില്ലാത്ത ഡാറ്റാ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ഗുണമാകും.

mobile recharge plans

ഭേദഗതി സുതാര്യത വര്‍ദ്ധിപ്പിക്കുകയും അനാവശ്യമായ ബണ്ടില്‍ ചെയ്ത സേവനങ്ങള്‍ നിര്‍ബന്ധിതമായി വാങ്ങുന്നത് തടയുകയും ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ അതിന് പണം നല്‍കേണ്ടിവരികയോ പ്രതികൂല സാഹചര്യങ്ങളില്‍ ആക്കുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് റെഗുലേറ്റര്‍ പറഞ്ഞു. ഈ നിര്‍ദ്ദേശത്തിന്മേല്‍ ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഏപ്രില്‍ 28നകം അഭിപ്രായം പറയാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights : TRAI has proposed to direct telecom operators to launch affordable recharge plans for the needy.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image