പുതിയ പാലം തകർന്നു; ചൈനയിൽ നിന്നുള്ള വീഡിയോ വൈറൽ

നാടകീയമായ രംഗങ്ങളാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്

പുതിയ പാലം തകർന്നു; ചൈനയിൽ നിന്നുള്ള വീഡിയോ വൈറൽ
dot image

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പുതുതായി നിര്‍മ്മിച്ച ഹോങ്കി പാലം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. പുതുതായി നിര്‍മിച്ച പാലത്തിന്റെ ഒരു ഭാഗം നദിയില്‍ ഒലിച്ചുപോയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമാണ് 758 മീറ്റര്‍ നീളമുള്ള ഈ പാലം.

ചരിവുകളിലും സമീപത്തെ റോഡുകളിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എഞ്ചിനീയര്‍മാര്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് പാലം അടച്ചുപൂട്ടുകയായിരുന്നു. ചൊവ്വാഴ്ച മണ്ണിടിച്ചില്‍ കൂടിയതിനെ തുടര്‍ന്നാണ് തകര്‍ച്ചയുണ്ടായതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുത്തനെയുള്ള പര്‍വത മേഖലയിലെ ഭൂമിശാസ്ത്രപരമായ അസ്ഥിരതയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തിന്റെ രൂപകല്പനയിലോ നിര്‍മ്മാണ പ്രവര്‍ത്തവനത്തിലോ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷുവാങ്ജിയാങ്കു ജലവൈദ്യുത നിലയത്തിനും അണക്കെട്ടിനും സമീപത്താണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. സിചുവാനില്‍ നിന്നും ടിബറ്റന്‍ പീഠഭൂമിയിലേക്കുള്ള യാത്രാദൂരം കുറയ്ക്കാന്‍ വേണ്ടി ഈ വര്‍ഷം ആദ്യമാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ഹൈവേ എപ്പോള്‍ വീണ്ടും തുറക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: China's Newly Constructed Hongqi Bridge Collapses

dot image
To advertise here,contact us
dot image