ഫെവിക്വിക്കില്‍ കൈ ഒട്ടിപിടിച്ച് പോയിട്ടുണ്ടോ ? ഇനി അതുണ്ടാവില്ല, ഈ ട്രിക്കുകള്‍ അറിഞ്ഞു വെച്ചോളൂ

ഫെവിക്വിക്ക് ഒട്ടിപിടിച്ചിടത്ത് നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന 4 വഴികൾ

ഫെവിക്വിക്കില്‍ കൈ ഒട്ടിപിടിച്ച് പോയിട്ടുണ്ടോ ? ഇനി അതുണ്ടാവില്ല, ഈ ട്രിക്കുകള്‍ അറിഞ്ഞു വെച്ചോളൂ
dot image

ഫെവിക്വിക്ക് ഉപയോഗിക്കുന്നതിനിടയില്‍ ഒരിക്കലെങ്കിലും നമ്മുടെയൊക്കെ കൈയ്യില്‍ അതിൻ്റെ പശ ഒട്ടി പിടിച്ചിട്ടുണ്ടാവും. പലപ്പോഴും ഇത് കൈയ്യില്‍ നിന്ന് നീക്കം ചെയ്യാന്‍ നല്ല ബുദ്ധിമുട്ടുമാണ്. ചില സമയങ്ങളിൽ ഇതിലെ പശ നമ്മുടെ രണ്ട് വിരലുകൾ തമ്മിലോ മറ്റ് വസ്തുക്കളുമായോ ഒട്ടിപിടിക്കാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കുറുക്കു വഴികൾ ഓര്‍ത്ത് വെച്ചോളൂ. ഈ വിദ്യകള്‍ നിങ്ങളെ എളുപ്പത്തില്‍ കയ്യില്‍ നിന്ന് ഫെവിക്വിക്ക് നീക്കം ചെയ്യാന്‍ സഹായിക്കും.

ഫെവിക്വിക്ക് എങ്ങനെ എളുപ്പത്തില്‍ നീക്കം ചെയ്യാം ?

ഫെവിക്വിക്കും ഉപ്പും

ഫെവിക്വിക്ക് ഒട്ടി പിടിച്ചിരിക്കുന്ന ഭാഗത്ത്, ഉപ്പ് തേച്ചാല്‍ പശ വേഗം നീക്കം ചെയ്യാന്‍ സാധിക്കും. ഇനി ഉപ്പില്‍ വിനാഗിരി കലര്‍ത്തി ഉപയോഗിച്ചാലും പശ നീക്കം ചെയ്യാവുന്നതാണ്.

നെയില്‍ പോളിഷ് റിമൂവര്‍

നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചും പശ നീക്കം ചെയ്യാവുന്നതാണ്. ഇതിനായി റിമൂവര്‍ പശ ഒട്ടിപിടിച്ചിടത്ത് പുരട്ടിയ ശേഷം 3 - 4 മിനിറ്റ് വരെ കാത്തിരുന്ന ശേഷം തുടച്ചു കളയുക.

നാരങ്ങയും ഫെവിക്വിക്കും

ചര്‍മ്മത്തില്‍ നിന്ന് ഫെവിക്വിക്ക് നീക്കം ചെയ്യാന്‍ നാരങ്ങ ഒരു ആസിഡായി പ്രവര്‍ത്തിക്കുന്നു. പശ പറ്റിയിരിക്കുന്ന സ്ഥലത്ത് ഇത് തേച്ച ശേഷം ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക.

ഇളം ചൂടുള്ള വെള്ളവും സോപ്പും

ഇനി മുകളില്‍ പറഞ്ഞവയൊന്നും ഇല്ലാതെ എളുപ്പത്തില്‍ ചെറുചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ചും പശ നീക്കം ചെയ്യാവുന്നതാണ്. പശ ഒട്ടിപിടിച്ചിരിക്കുന്ന ഭാഗം ഈ സോപ്പ് വെള്ളത്തില്‍ കുറച്ച് നേരം മുക്കി വെയ്ക്കുക. ഇത് പശ വേഗം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

Content Highlights- Have you ever gotten stuck on Feviquik? That won't happen anymore, know these tricks

dot image
To advertise here,contact us
dot image