എസ്‌ഐആറിൽ പരിശോധിക്കുക 12 രേഖകൾ; ഓൺലൈനായും അപേക്ഷ സമർപ്പിക്കാം

ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി എട്ട് വരെ പരാതികൾ സ്വീകരിക്കുകയും ജനുവരി 31 വരെ വിശദീകരണം കേൾക്കുകയും ചെയ്യും.

എസ്‌ഐആറിൽ പരിശോധിക്കുക 12 രേഖകൾ; ഓൺലൈനായും അപേക്ഷ സമർപ്പിക്കാം
dot image

എസ്‌ഐആർ(സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ- തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം) രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുകയാണ്. ബിഹാറിൽ എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിയെന്നും തുടർന്ന് രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന സംസ്ഥാനങ്ങളെയെല്ലാം എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തെ എസ്‌ഐആറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല. അതേസമയം, ഇതേ ആവശ്യവുമായി എത്തിയ മഹാരാഷ്ട്രയെ ഈ ഘട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്,പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാൻ നിക്കോബർ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട എസ്‌ഐആർ നടപ്പിലാവുക.

SIR

എസ്‌ഐആർ നടപടികൾ പ്രഖ്യാപിച്ചതിനാൽ ഇന്ന് അർധരാത്രിയോടെ നിലവിലുള്ള വോട്ടർപട്ടിക മരവിപ്പിക്കും. എസ്‌ഐആർ നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം 2026 ഫെബ്രുവരി ഏഴിനായിരിക്കും പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

ഒക്ടോബർ 28 മുതൽ നവംബർ 3 വരെയാണ് എസ്‌ഐആറിന്റെ പ്രാഥമിക ഘട്ടം. നവംബർ 4 മുതൽ ഡിസംബർ 12 വരെയുള്ള സമയത്ത് വീടുകൾ കയറി വിവരങ്ങൾ ശേഖരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഓഫീസർമാർ, ബൂത്ത് ലെവൽ ഏജന്റുമാർ തുടങ്ങിയവർ എസ്‌ഐആറിന്റെ ഭാഗമാകുമെന്നും ഇവർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

51 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ പരിഷ്‌കരണത്തിന്റെ ഭാഗമാകുന്നത്. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി എട്ട് വരെ പരാതികൾ സ്വീകരിക്കുകയും ജനുവരി 31 വരെ വിശദീകരണം കേൾക്കുകയും ചെയ്യും.

എസ്‌ഐആറിനായി ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആധാർ തിരിച്ചറിയിൽ കാർഡായി മാത്രമേ കണക്കിലെടൂക്കു എന്നും ജനനരേഖയോ പൗരത്വരേഖയോ ആയി കണക്കാക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് ചെയ്യാൻ അർഹരായ ആരും തന്നെ ഒഴിവാക്കപ്പെടാതിരിക്കാനും, അർഹരല്ലാത്ത ആർക്കും തന്നെ വോട്ട് ചെയ്യാൻ അവസരം ലഭിക്കാതിരിക്കാനും വേണ്ടിയാണ് എസ്‌ഐആർ നടപ്പിലാക്കുന്നത് എന്നാണ് കമ്മീഷന്റെ വാക്കുകൾ.

എസ്‌ഐആറിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന 12 രേഖകൾ

  1. കേന്ദ്ര-സംസ്ഥാന-പൊതുമേഖലയിലെ നിലവിലെ ജീവനക്കാർക്കോ വിരമിച്ചവർക്കോ നൽകിയിട്ടുള്ള ഐഡിന്റിറ്റി കാർഡ് അല്ലെങ്കിൽ പെൻഷൻ പേയ്‌മെന്റ് ഓർഡർ
  2. 01.07.1987 മുൻപ് സർക്കാരോ ബാങ്കുകളോ പോസ്റ്റ് ഓഫീസോ എൽഐസിയോ പൊതുമേഖലാ സ്ഥാപനങ്ങളോ നൽകിയിട്ടുള്ള ഐഡി കാർഡ്, മറ്റ് രേഖകൾ
  3. ജനന സർട്ടിഫിക്കറ്റ്
  4. പാസ്‌പോർട്ട്
  5. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് (ഉദാ: എസ്എസ്എൽസി)
  6. സ്ഥിര താമസ സർട്ടിഫിക്കറ്റ്
  7. വനാവകാശ സർട്ടിഫിക്കറ്റ്
  8. ജാതി സർട്ടിഫിക്കറ്റ്
  9. എൻസിആർ(ദേശീയ പൗരത്വ രജിസ്റ്റർ) രേഖ - നിലവിലുള്ളിടത്ത്
  10. സംസ്ഥാന/തദ്ദേശ അധികൃതർ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ
  11. ഭൂമിയ്ക്കും വീടിനും സർക്കാർ നൽകിയിട്ടുള്ള അലോട്ട്‌മെന്റ് സർട്ടിഫിക്കറ്റ്
  12. 09.09.2025 ന് പുറത്തിറക്കിയ 3യ2025-ERS/Volume-II ലെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ആധാർ തിരിച്ചറിയിൽ രേഖയായി പരിഗണിക്കുക.

വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ യുണീക്ക് എന്യൂമറേഷന്‍ ഫോം നല്‍കും. നിലവിലെ വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ടാകും. ബിഎല്‍ഒമാര്‍ ഫോമുകള്‍ വിതരണം ചെയ്തുതുടങ്ങിയാല്‍ വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. അങ്ങനെയെങ്കില്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. മാതാപിതാക്കളുടെ പേരുകള്‍ പട്ടികയില്‍ ഉണ്ടെങ്കിലും അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. 

Content Highlight: documents neede for SIR voters list

dot image
To advertise here,contact us
dot image