

കൊച്ചി: വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്റെ കൊച്ചുമകന്‍ ജെറമിയ തോമസ് വര്‍ഗീസ് (5) അന്തരിച്ചു. എംഎല്‍എയുടെ മകള്‍ രമ്യ ഉണ്ണികൃഷ്ണന്റെയും തിരുവല്ല കവിയൂര്‍ കളത്തൂര്‍ ജെറി വര്‍ഗീസിന്റെയും മകനാണ് ജെറമിയ.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കവിയൂരിലുള്ള ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 11.30 ന് മാര്‍ത്തോമ വലിയ പള്ളിയില്‍ നടക്കും. ജെറമിയയുടെ വിയോഗത്തില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധിപേര്‍ ദുഃഖം രേഖപ്പെടുത്തി.
Content Highlights: Vypin MLA KN Unnikrishnan's grandson passes away