റീഫണ്ട് ചെയ്യണമെങ്കില്‍ കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ അയക്കണമെന്ന് അമ്മയോട് ട്രേഡിങ് പ്ലാറ്റ്‌ഫോം! വിമര്‍ശനം

അടിക്കുന്നതിന് പുറമേ ആയിരം വാക്കിൽ കുറയാതെ കുട്ടിയുടെ മാപ്പപേക്ഷയും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്

റീഫണ്ട് ചെയ്യണമെങ്കില്‍ കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ അയക്കണമെന്ന് അമ്മയോട് ട്രേഡിങ് പ്ലാറ്റ്‌ഫോം! വിമര്‍ശനം
dot image

റീഫണ്ട് ചെയ്യണമെങ്കിൽ സ്വന്തം കുഞ്ഞിനെ തല്ലുന്ന വീഡിയോ അയച്ചുനൽകാൻ അമ്മയോട് ആവശ്യപ്പെട്ട് ചൈനീസ് സെക്കന്റ് ഹാൻഡ് ട്രേഡിങ് പ്ലാറ്റ്‌ഫോം. അഞ്ച് മിനിറ്റ് വീഡിയോയിൽ കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നത് വ്യക്തമാവണം, അടിക്കുന്ന ശബ്ദം കേൾക്കണം എന്നെല്ലാം ഉപാധികളുമുണ്ടായിരുന്നെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. കുട്ടി ട്രേഡിങ് ആപ്പിൽ കയറി അനാവശ്യമായി പണം ചിലവഴിച്ചതിനുള്ള ശിക്ഷയായാണെന്നായിരുന്നു ട്രേഡിങ് ആപ്പിന്റെ പക്ഷം. എന്നാൽ തങ്ങൾക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും ആപ്പിലെ സെല്ലറും കസ്റ്റമറും തമ്മിലുള്ള പ്രശ്‌നമാണിതെന്നുമാണ് കമ്പനിയുടെ വാദം.

ലീ യുൻ എന്ന യുവതിയുടെ 11 വയസുള്ള മകൾ ട്രേഡിങ് കാർഡ് ഉപയോഗിച്ച് കിയന്റയോ ആപ്പിൽ കയറി രഹസ്യമായി അഞ്ഞൂറ് യുവാനാണ് കളിപ്പാട്ടങ്ങൾക്കായി ചിലവഴിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ലീ ഓർഡർ കാൻസൽ ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവം വഷളായത്. സെക്കന്റ് ഹാൻഡ് ട്രെൻഡി കളിപ്പാട്ടങ്ങളും മറ്റുമുള്ള ആപ്ലിക്കേഷനാണ് കിയന്റയോ. കുട്ടിയെ അടിക്കണമെന്ന ഉപാധി കൂടാതെ മതിയായ കാരണമില്ലാതെ സാധനങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ റിട്ടേൺ ചെയ്യാൻ പറ്റില്ലെന്ന് കൂടി ലിയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ മകൾ രണ്ട് മണിക്കൂർ മുമ്പ് മാത്രം നടത്തിയ ഓർഡർ ആയതിനാൽ റീഫണ്ട് നൽകണമെന്ന് ലീ സെല്ലറിനോട് ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയാണെന്ന് വരുത്തിതീർത്ത് ഓർഡർ കാൻസൽ ചെയ്യാൻ ശ്രമിച്ചുവെന്നായി ആപ്പിന്റെ വാദം. പിന്നാലെയായിരുന്നു കുട്ടിയെ മർദിക്കുന്ന വീഡിയോ ആവശ്യപ്പെട്ട് ആപ്പ് റീഫണ്ട് നോട്ടീസ് ലീക്ക് അയച്ചത്. അടിക്കുന്നതിന് പുറമേ ആയിരം വാക്കിൽ കുറയാതെ കുട്ടിയുടെ മാപ്പപേക്ഷയും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട് . പ്ലാറ്റ്‌ഫോമിന്റെ കസ്റ്റമർ സർവീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് അനുവാദം ലഭിച്ചില്ലെന്ന് ലീ പറയുന്നു. ആപ്പിലെ സെല്ലറും കസ്റ്റമറും തമ്മിലുള്ള പ്രശ്‌നം പരസ്പരം പറഞ്ഞ് തീർത്താൽ മതിയെന്നായിരുന്നു കസ്റ്റമർ സർവീസിന്റെ മറുപടി. ആപ്പിലെ സെല്ലറാണ് ഇത്തരമൊരു നോട്ടീസ് അയച്ചതെന്നും അതിന് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയാനാണ് അവർ ശ്രമിച്ചത്.

അതേസമയം വാർത്ത പുറത്ത് വന്നതോടെ കടുത്ത വിമർശനമാണ് പ്ലാറ്റ്‌ഫോമിനെതിരെ ഉയർന്നിരിക്കുന്നത്.
Content Highlights: Trading Platform urge user to slap her child for unauthorised spending

dot image
To advertise here,contact us
dot image