നൈസായി ശിവകാർത്തികേയനെ ട്രോളാൻ നോക്കി; അവസാനം സ്വയം എയറിലായി കമന്റിട്ട ആൾ

ശിവകാർത്തികേയന്റെ ഏറ്റവും പുതിയ സിനിമയാണ് പരാശക്തി. സുധ കൊങ്കര ഒരുക്കുന്ന സിനിമയിൽ രവി മോഹനും അഥർവയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

നൈസായി ശിവകാർത്തികേയനെ ട്രോളാൻ നോക്കി; അവസാനം സ്വയം എയറിലായി കമന്റിട്ട ആൾ
dot image

തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ശിവകാർത്തികേയൻ. വളരെ വേഗമാണ് നടൻ തമിഴ്‌ പ്രേക്ഷകരുടെ പ്രിയങ്കരനായത്. അതേസമയം നടന്റെ ഈ വളർച്ചയിൽ അസൂയപൂണ്ട് ചില നെഗറ്റീവ് കമന്റുകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു കമന്റും അതിന് മറ്റൊരാൾ നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്.

ശിവകാർത്തികേയന്റെ ഏറ്റവും പുതിയ സിനിമയാണ് പരാശക്തി. സുധ കൊങ്കര ഒരുക്കുന്ന സിനിമയിൽ രവി മോഹനും അഥർവയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി എന്ന ഒരു അപ്ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു വീഡിയോയും ഇതിനൊപ്പം പുറത്തുവന്നിരുന്നു. മൂവരും സ്ലോ മോഷനിൽ നടന്നുവരുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഈ വീഡിയോയെ മുൻനിർത്തിയാണ് ശിവകാർത്തികേയനെ കളിയാക്കുന്ന കമന്റുമായി ഒരാൾ എത്തിയത്. 'നടുവിൽ നിൽക്കുന്ന ശിവകാർത്തികേയന്റെ മുഖത്ത് ഒരു ഹീറോയുടെ ഓറ ഒന്നും കാണുന്നില്ല' എന്നായിരുന്നു കമന്റ്. എന്നാൽ ഇതിന് മറ്റൊരു പ്രേക്ഷകൻ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

ചിത്രത്തിൽ ലെഫ്റ്റിൽ നിൽക്കുന്ന അഥർവയുടെ അച്ഛൻ തമിഴിലെ വലിയ ഹീറോ ആയിരുന്നു. ഇടത്ത് നിൽക്കുന്ന രവി മോഹന്റെ അച്ഛനാകട്ടെ തമിഴിലെ വലിയ നിർമാതാവും. അങ്ങനെയുള്ളപ്പോൾ അവരെയെല്ലാം മാറ്റി ശിവകാർത്തികേയൻ ചിത്രത്തിന്റെ നടുക്ക് നിൽക്കണമെങ്കിൽ അതിനൊരു പ്രത്യേക ഓറ വേണമല്ലോ' എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. വളരെ വേഗത്തിലാണ് ഈ കമന്റ് വൈറലായത്. ഈ കമന്റിട്ടയാളെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. അർഹിച്ച മറുപടി എന്നാണ് ശിവകാർത്തികേയൻ ആരാധകർ ഉൾപ്പെടെയുള്ളവർ അതിന് താഴെ കുറിക്കുന്നത്. അതേസമയം, പരാശക്തി ജനുവരി 14 ന് തിയേറ്ററിൽ എത്തും. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്.

രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാർത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Hate comment against actor Sivakarthikeyan goes viral

dot image
To advertise here,contact us
dot image