
പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നിന്നും നെപ്പോളിയന്റെ ആഭരണങ്ങൾ മോഷണം പോയതിന് പിന്നാലെ ചൂടുപിടിച്ച് ചർച്ചകൾ നടക്കുകയാണ്. മോഷ്ടാക്കൾ ഏഴ് മിനിറ്റ് മാത്രമെടുത്താണ് ആഭരണം കൈക്കലാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വലിയ ആസൂത്രണമാണ് ഈ മോഷണത്തിന് പിന്നിൽ നടന്നിരിക്കുന്നത് എന്നാണ് ഇതുവരെയുള്ള നിഗമനം. സംഘം ആഭരണങ്ങളുമായി ഫ്രാൻസ് തന്നെ വിട്ട് പുറത്തുപോയിട്ടുണ്ടാകും കരുതപ്പെടുന്നുണ്ട്. മ്യൂസിയം അടച്ചിട്ട് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും കൃത്യം നടത്തിയവരെ കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
പൊലീസിന് തുമ്പ് ലഭിച്ചാലും ഇല്ലെങ്കിലും മോഷണസംഘത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഇറങ്ങുന്ന ട്രോളുകൾക്കും മീമുകൾക്കും ഒരു കുറവുമില്ല. ബോളിവുഡ് ചിത്രമായ ധൂം 2 ആണ് മീമുകളിൽ നിറയുന്ന പ്രധാന ചിത്രം.
In light of certain recent events, I will be watching Dhoom 2 tonight
— Yash Vinod (@vyash2k) October 21, 2025
ഈ സിനിമയിൽ ഹൃത്വിക് റോഷന്റെ കഥാപാത്രം ലൂവ്ര് മ്യൂസിയത്തിൽ നിന്നും ആഭരണം മോഷ്ടിക്കുന്ന ഒരു രംഗമുണ്ട്. അതിവിദഗ്ധമായി പകൽ വെളിച്ചത്തിലാണ് ഈ മോഷണം നടക്കുന്നത്. സന്ദർശകരും സെക്യൂരിറ്റിയുമെല്ലാം ഉള്ളപ്പോഴാണ് പ്രതിമ പോലെ പ്രച്ഛന്ന വേഷത്തിലെത്തിയ കഥാപാത്രം മോഷണം നടത്തുന്നത്.
Gonna rewatch Dhoom 1 and 2 to commemorate the robbery in the Louvre😂
— episode-Free palestine (peanut)🇵🇸 (@peekatchi) October 20, 2025
ഈ സീനാണ് ഇപ്പോൾ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ലൂവ്ര് മോഷണത്തെ കുറിച്ചുള്ള വാർത്ത വായിക്കുമ്പോൾ ധൂമിന്റെ ബിജിഎം കാതിൽ മുഴങ്ങുന്നുണ്ട് എന്നാണ് കമന്റുകൾ. ധൂം 1,2 ഉം കാണാൻ തോന്നുന്നു എന്നാണ് മറ്റ് ചിലർ പറയുന്നത്.
ധൂം 2 കൂടാതെ മറ്റൊരു ചിത്രവും ലൂവ്ര് മോഷണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഓഷ്യൻസ് 8 എന്ന ഹോളിവുഡ് ചിത്രമാണിത്. മ്യൂസിയങ്ങളും മറ്റും കേന്ദ്രീകരിച്ചുകൊണ്ടുള്ള മോഷണമാണ് ഈ ചിത്രത്തിലും പശ്ചാത്തലമായി വരുന്നത്.
Content Highlights: After Louvre Museum heist scenes from Dhoom 2 movie goes viral