
സ്‌കോട്ട്‌ലാന്‍ഡിൽ ഒരു യുവതി ഗർഭത്തിൻ്റെയും പ്രസവത്തിൻ്റെയുമെല്ലാം പേരിൽ നടത്തിയ വ്യാജ നാടകം വലിയ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായ യുവതിയാണ് നാടകം കളിച്ച് കുടുംബത്തെ ഉള്‍പ്പടെ കബളിപ്പിച്ചിരിക്കുകയാണ്. കിര എന്ന 22 കാരിയാണ് സംഭവത്തിന് പിന്നില്‍.
ആശുപത്രി അപ്പോയിന്‍മെന്റുകളും കൃതിമ സ്‌കാനും സിന്തറ്റിക് വയറും കാട്ടി ആഴ്ചകളോളമാണ് കിര കുടുംബത്തെ ഉള്‍പ്പടെ കബളിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ കിര ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പങ്കുവെച്ചിരുന്നു. കിര ഗര്‍ഭിണിയാണെന്ന് കരുതി ജെന്‍ഡര്‍ റിവീലിംഗ് പാര്‍ട്ടിയും ബേബി ഷവറുമെല്ലാം സുഹൃത്തുകളും കുടുംബവും ചേര്‍ന്ന് നടത്തി. പിന്നാലെ താന്‍ പ്രസവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കുഞ്ഞിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
അഞ്ച് പൗണ്ടില്‍ കൂടുതല്‍ ഭാരമുണ്ട് കുഞ്ഞിനെന്നായിരുന്നു കിര എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ദിവസം കിരയുടെ അമ്മ കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തി. ഈ സമയമാണ് കുഞ്ഞെന്ന് വ്യാജേന ജീവനുള്ളതെന്ന് തോന്നുന്ന തരത്തിലുള്ള പാവയുടെ ചിത്രമാണ് കിര പങ്കുവെച്ചതെന്ന് മനസിലാക്കുന്നത്. സംഭവത്തെ പറ്റി ചോദിച്ചപ്പോള്‍ കുഞ്ഞ് മരിച്ചു പോയെന്ന് കിര കള്ളം പറയാന്‍ ശ്രമിച്ചെങ്കിലും കൈയോടെ പിടികൂടുകയായിരുന്നു.
കിരയ്ക്ക് കള്ളം പറയുന്ന സ്വഭാവം പണ്ട് മുതലേ ഉണ്ടെന്നും തനിക്കും തന്റെ അമ്മയ്ക്കും തുടക്കത്തിലെ ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. എല്ലാവരും വിശ്വസിച്ചപ്പോഴും താന്‍ മാത്രം കിരയെ വിശ്വിസിക്കാതിരിക്കാന്‍ കാരണമുണ്ടെന്ന് പറഞ്ഞ് ഒരു സംഭവവും യുവതി പങ്കുവെച്ചു. ഒരു ദിവസം തന്റെ വീട്ടില്‍ വന്നപ്പോള്‍ ഗര്‍ഭിണിയുടെ വയര്‍ പോലെ കിരയുടെ വയര്‍ കണ്ടിട്ട് തനിക്ക് കണ്ടിട്ട് തോന്നിയില്ലായെന്ന് സുഹൃത്ത് പറയുന്നു. അന്ന് താനും തന്റെ അമ്മയും വസ്ത്രത്തിനിടയിലൂടെ സിന്തറ്റിക് ബേബി ബമ്പിന്റെ സ്ട്രാപ്പുകള്‍ കണ്ടെത്തിയതായും യുവതി പറയുന്നു. സംഭവത്തില്‍ കിര കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. കുടുംബത്തിനോ സുഹൃത്തുകള്‍ക്കോ ഇതില്‍ പങ്കില്ലെന്നായിരുന്നു കിരയുടെ വെളിപ്പെടുത്തല്‍.
Content Highlights- Women Fake pregnancy and delivery finally caught red handed