നായ്ക്കളെയും ആദരിക്കുന്ന ദീപാവലി ആഘോഷം; നേപ്പാളിലെ വിചിത്ര ആചാരത്തെക്കുറിച്ച് അറിയാം

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ രണ്ടാം ദിനമാണ് നായ്ക്കൾക്ക് മാലയിട്ടും കുറിവരച്ചുമെല്ലാം നേപ്പാളി ജനത ആഘോഷിക്കുക

നായ്ക്കളെയും ആദരിക്കുന്ന ദീപാവലി ആഘോഷം; നേപ്പാളിലെ വിചിത്ര ആചാരത്തെക്കുറിച്ച് അറിയാം
dot image

മനുഷ്യർ അവരുടെ വിഷമതകളെല്ലാം മറന്ന് ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. നാടും നഗരവും ദീപാലങ്കാരങ്ങളാൽ മുഖരിതമാകും എന്ന് മാത്രമല്ല, പടക്കങ്ങളും മറ്റുമായി ആകെ ആഘോഷത്തിലുമാകും. എന്നാൽ ദീപാവലി മനുഷ്യർക്ക് മാത്രമല്ല, നായ്ക്കൾക്കുമുണ്ട് എന്നറിഞ്ഞാലോ? നേപ്പാളിലാണ് ഈ വിചിത്രമായ ആചാരം.

കുകുർ തിഹാർ എന്നാണ് ഈ ആചാരത്തിന് പേര്. ദീപാവലി നേപ്പാളിൽ തിഹാർ എന്നാണ് അറിയപ്പെടുക. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ രണ്ടാം ദിനമാണ് നായ്ക്കൾക്ക് മാലയിട്ടും കുറിവരച്ചുമെല്ലാം നേപ്പാളി ജനത ആഘോഷിക്കുക. മരണത്തിന്റെ ദേവനായ യമന്റെ സന്ദേശവാഹകരായ നായ്ക്കളെ ബഹുമാനിക്കുന്നതിനായാണ് കുക്കുർ തിഹാർ ആചരിക്കുന്നത്. ഐതിഹ്യമനുസരിച്ച്, ശ്യാം, സദൽ എന്നീ രണ്ട് നായ്ക്കൾ മരണാനന്തര ജീവിതത്തിന്റെ കവാടങ്ങൾ കാക്കുന്നു എന്നാണ് വിശ്വാസം. ആത്മാക്കളുടെ അന്ത്യയാത്രയിൽ ഇവ അനുഗമിക്കുകയും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

വലിയ ആഘോഷമാണ് ഈ ദിവസം നടക്കുക. കുടുംബങ്ങൾ തങ്ങളുടെ പക്കലുള്ള നായ്ക്കളെ മാലയും പൂക്കളും കൊണ്ട് അലങ്കരിക്കുകയും അവയ്ക്ക് വേണ്ട ഭക്ഷണം തയ്യാറാക്കി നൽകുകയും ചെയ്യും. പാൽ, മുട്ട, മാംസം, റൊട്ടി തുടങ്ങിയ ഭക്ഷണങ്ങളാണ് അന്നേ ദിവസം നായ്ക്കൾക്ക് ഉടമകൾ നൽകുക. ബിസ്കറ്റുകൾ, മധുരപലഹാരങ്ങൾ എന്നിവയും നൽകാറുണ്ട്. നേപ്പാൾ പൊലീസും കഴിഞ്ഞ ദിവസം കുക്കുർ തിഹാർ ആചരിച്ചിരുന്നു. തങ്ങളുടെ സർവീസ് നായ്ക്കളെ മാലയിട്ടും മറ്റുമാണ് ആദരിച്ചത്.

Content Highlights: diwali for dogs, special ritual at nepal

dot image
To advertise here,contact us
dot image