'കേൾക്കാനും സംസാരിക്കാനും കഴിയില്ല, പക്ഷെ ഞാൻ നിങ്ങളുടെ ഫുഡ് എത്തിക്കും'; വൈറലായി ഡെലിവറി ബോയിയുടെ പോസ്റ്റ്

9 ലക്ഷം പേരാണ് എക്‌സില്‍ പോസ്റ്റ് കണ്ടിരിക്കുന്നത്

'കേൾക്കാനും സംസാരിക്കാനും കഴിയില്ല, പക്ഷെ ഞാൻ നിങ്ങളുടെ ഫുഡ് എത്തിക്കും'; വൈറലായി ഡെലിവറി ബോയിയുടെ പോസ്റ്റ്
dot image

ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ നല്ലതും മോശവുമായി നിരവധി വാര്‍ത്തകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നല്ലൊരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംസാര-കേള്‍വി വൈകല്യമുള്ള ഒരു ഡെലിവറി ബോയിയുടെ ടെക്‌സ്റ്റ് സന്ദേശം ഒരു ഉപഭോക്താവ് എക്‌സില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

'ഓര്‍ഡര്‍ എനിക്ക് ലഭിച്ചു, ഉടന്‍ തന്നെ ഡെലിവറി ചെയ്യും. എനിക്ക് കേള്‍ക്കാനേ സംസാരിക്കാനോ കഴിയില്ല. ഞാന്‍ നിങ്ങള്‍ക്ക് മെസേജ് അയക്കാം'- ഇതായിരിന്നു ഡെലിവറി ബോയിയുടെ മെസേജ്. 'കുടുംബത്തിനായി ചെയ്യുന്ന കാര്യങ്ങള്‍' എന്ന ക്യാപ്ഷനോടു കൂടിയാണ് Stutti എന്ന ഉപയോക്താവ് എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഒന്‍പത് ലക്ഷത്തോളം ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് കണ്ടത്. എന്ത് പ്രതികൂല സാഹചര്യമാണെങ്കിലും ഡെലിവറി ബോയിയുടെ പ്രൊഫഷണലും സ്മാര്‍ട്ടായ പെരുമാറ്റത്തെയും സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

'ഡെലിവറി ബോയ്‌സ് നമുക്ക് ഭക്ഷണം എത്തിച്ചു തരുന്നത് നിരവധി കഷ്ടപ്പാട് അനുഭവിച്ചാണ് അതുകൊണ്ടു ഞാന്‍ അവര്‍ക്ക് നല്ല രീതിയില്‍ ടിപ്പ് കൊടുക്കാറുണ്ട്'- ഒരു ഉപയോക്താവ് കുറിച്ചു. 'ഫുഡ് ഡെലിവറി ചെയ്യുന്നയാള്‍ക്ക് വെള്ളം നല്‍കുന്നത് പോലും ഒരു പക്ഷെ അവര്‍ക്ക് ആശ്വാസവും സന്തോഷവും നല്‍കുന്നു'- മറ്റൊരു ഉപയോക്താവ് പറഞ്ഞു. 'ഇത്തരം വെല്ലുവിളികള്‍ക്കിടയിലും തന്റെ ജീവിതം മെച്ചപ്പെടുത്താന്‍ ഒഴികഴിവുകള്‍ കണ്ടെത്തുന്നതിനുപകരം അദ്ദേഹം പരിശ്രമിക്കുന്നു എന്നത് വളരെ നല്ല കാര്യമെന്ന് ഒരു ഉപയോക്താവ് കുറിച്ചു.

'കഴിഞ്ഞ ആഴ്ച, ഒരു ഡെലിവറിക്കാരന്‍ എന്റെ വീടിന്റെ വാതില്‍ക്കല്‍ വരെ വന്നു പക്ഷെ അയാളുടെ ഒരു കാല്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ക്രച്ചസില്‍ ആയിരുന്നു അയാള്‍. ഇത്തരത്തില്‍ ഒരാളാണെങ്കില്‍ ഞാന്‍ താഴോട്ട് വന്നിരിന്നേനെ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ ഡെലിവറി ബോയ്‌സ് ശാരീരിക വൈകല്യമുള്ള ആളാണെന്ന് അറിയിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അത് ഉപകാരമാകും'- ഒരു ഉപയോക്താവ് കുറിച്ചു.

Content Highlights: Deaf And Mute Delivery Partner's Message viral in social media

dot image
To advertise here,contact us
dot image