അഞ്ചിൽ മൂന്നും നേടിയത് പാകിസ്താൻ; ഇന്ത്യ- പാക് ക്രിക്കറ്റ് ഫൈനൽ ചരിത്രങ്ങളറിയാം!

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും അഞ്ച് തവണയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

അഞ്ചിൽ മൂന്നും നേടിയത് പാകിസ്താൻ; ഇന്ത്യ- പാക് ക്രിക്കറ്റ് ഫൈനൽ ചരിത്രങ്ങളറിയാം!
dot image

ഏഷ്യാകപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെപ്‌തംബർ 28 ഞായറായഴ്ചയാണ് ഈ പോരാട്ടം നടക്കുന്നത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും അഞ്ച് തവണയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. മൂന്നിലധികം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റുകളെയാണ് ബഹുരാഷ്ട്ര ടൂര്‍ണമെന്റ് എന്ന് പറയുന്നത്.

ബഹുരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയത് 1984ലാണ്. അന്ന് നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് വിജയിച്ചത്. ഇന്ത്യ എട്ട് വിക്കറ്റിനാണ് ജയിച്ചത്.

അതിന് ശേഷം 1986 ലെ ആസ്ട്രല്‍- ഏഷ്യാകപ്പ് ഫൈനലിൽ മിയാന്‍ദാദിന്റെ സെഞ്ച്വറി മികവിൽ പാകിസ്താൻ വിജയിച്ചു. 1994 ലെ ആസ്ട്രല്‍-ഏഷ്യാ കപ്പ് ഫൈനലിലും പാകിസ്താൻ ആണ് ജയിച്ചത്. 39 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ശേഷം ഇരുവരും ഏറ്റുമുട്ടിയത് വർഷങ്ങൾക്ക് ശേഷം 2007 ലെ ഐസിസി വേള്‍ഡ് ടി20 ഫൈനലിലാണ്. ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. . മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 152 റണ്‍സിന് ഓള്‍ഔട്ടായി, ഇന്ത്യ അഞ്ചു റൺസിന്റെ വിജയം സ്വന്തമാക്കി.

ഏറ്റവുമൊടുവിലുള്ള പോരാട്ടം നടന്നത് ചാമ്പ്യന്‍സ് ട്രോഫി 2017 ഫൈനലിലായിരുന്നു. മത്സരത്തില്‍ ഫഖര്‍ സമാന്റെ 114 (106) ഇന്നിങ്ങ്‌സിലൂടെ പാകിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടി ഇന്ത്യ 158 റണ്‍സിന് ഓള്‍ഔട്ടായി. മത്സരത്തില്‍ പാകിസ്ഥാന്‍ 180 റണ്‍സിന്റെ വിജയമാണ് നേടിയത്.

Content Highlights: India-Pakistan cricket final history



dot image
To advertise here,contact us
dot image