Top

ഛത്തീസ്ഗഡില്‍ രണ്ട് പുതിയ ജില്ലകള്‍ കൂടി; ആകെ 33

32, 33 ജില്ലകളായി മനേന്ദ്രഗഡ് ചിര്‍മിരിഭരത്പൂര്‍, ശക്തി എന്നിവ മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു

9 Sep 2022 7:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഛത്തീസ്ഗഡില്‍ രണ്ട് പുതിയ ജില്ലകള്‍ കൂടി; ആകെ 33
X

റായ്പൂര്‍: ഛത്തീസ്ഗഡില്‍ പുതിയ രണ്ട് ജില്ലകള്‍ കൂടി ചേര്‍ത്തു. ഇതോടെ സംസ്ഥാനത്ത് ജില്ലകളുടെ ആകെ എണ്ണം 33 ആയി. 32, 33 ജില്ലകളായി മനേന്ദ്രഗഡ് ചിര്‍മിരിഭരത്പൂര്‍, ശക്തി എന്നിവ മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.

ജഞ്ജഗിര്‍ചമ്പയില്‍ നിന്നാണ് ശക്തി ജില്ല വേര്‍തിരിച്ചെടുത്തത്. മനേന്ദ്രഗഡ് ചിര്‍മിരിഭരത്പൂര്‍ കോറിയ ജില്ലയില്‍ നിന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മനേന്ദ്രഗഡില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ പറഞ്ഞു.

ബൈകുന്ത്പൂര്‍ ജില്ലാ ആസ്ഥാനമാകുന്നതിന് മുമ്പ് തന്നെ മനേന്ദ്രഗഡ് ജില്ല രൂപീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 153 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

Story highlights: Two more new districts in Chhattisgarh; 33 in total

Next Story