Top

'ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണ്'; പാര്‍ട്ടി എംപിമാരോട് ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി

4 Aug 2022 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണ്; പാര്‍ട്ടി എംപിമാരോട് ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനം ഇഡി റെയ്ഡ് ചെയ്തതിനെതിരെ ക്ഷുഭിതയായി സോണിയ ഗാന്ധി. പാര്‍ലമെന്റില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രോഷാകുലയായത്.

'നാഷണല്‍ ഹെറാള്‍ഡിന്റെ പാരമ്പര്യം നിങ്ങള്‍ക്കറിയില്ലേ? ജവഹര്‍ലാല്‍ സ്ഥാപിച്ച പത്രമാണ്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രമാണത്. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണ് ഉണ്ടായത്. പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കണം' സോണിയ ഗാന്ധി പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനം ഇഡി ബുധനാഴ്ച സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്തും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ വസതികള്‍ സ്ഥിതി ചെയ്യുന്നയിടങ്ങളിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. രണ്ടര മണിക്കൂറിനു ശേഷമാണ് പൊലീസ് ബാരിക്കേടുകള്‍ നീക്കിയത്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഡല്‍ഹിയിലെ ഓഫീസ് സീല്‍ ചെയ്യുന്നതിന് മുമ്പ് മുംബൈ, കൊല്‍ക്കത്ത ലഖ്‌നൗ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് 12 ഇടത്തായിരുന്നു ഇ ഡി റെയ്ഡ്.

നാഷണൽ ഹെറാൽഡ് പത്രം അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി കൈപ്പറ്റിയതായാണ് ഇ‍ഡിയുടെ കണ്ടെത്തൽ. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രം അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോ​ഗിക്കുകയാണെന്നും കോൺ​ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തുടനീളം കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തിയിരുന്നു.

STORY HIGHLIGHTS: Sonia Gandhi was outraged by the ED's raid on the headquarters of National Herald

Next Story