Top

'ഒമിക്രോണ്‍ സാഹചര്യം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു വരികയാണ്'; ഈ വര്‍ഷത്തെ അവസാന മാന്‍കി ബാത്തില്‍ പ്രധാനമന്ത്രി

ഒമിക്രോണിനെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

26 Dec 2021 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോണ്‍ സാഹചര്യം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു വരികയാണ്; ഈ വര്‍ഷത്തെ അവസാന മാന്‍കി ബാത്തില്‍ പ്രധാനമന്ത്രി
X

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണിനെ കരുതിയിരിക്കണം. ജാഗ്രത കൈവിടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ അവസാന മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡ് മഹാമാരിയെ രാജ്യം ഒന്നിച്ച് നേരിട്ടു. ഒമിക്രോണിനെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂനൂര്‍ വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ കത്ത് മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി വായിച്ചു. അദ്ദേഹത്തിന്റെ കത്ത് തന്റെ മനസിനെ സ്വാധീനിച്ചു. എത്ര ഉയരത്തിലെത്തിയിട്ടും ക്യാപ്റ്റന്‍ വരുണ്‍സിങ് തന്റെ വേരുകള്‍ മറന്നില്ലെന്നും പ്രധാനമന്ത്രി കത്ത് വായിച്ചു കൊണ്ടു പറഞ്ഞു.

ഈ സമയത്ത് ജനങ്ങള്‍ 2021നോട് വിടപറയാനും 2022 നെ സ്വീകരിക്കാനും നില്‍ക്കുകയാണ്. ഓരോ വ്യക്തിയും, സ്ഥാപനങ്ങളും, സംഘടനകളും അടുത്ത വര്‍ഷം കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. എല്ലാ വര്‍ഷത്തേയും പോലെ അടുത്ത വര്‍ഷവും കുട്ടികള്‍ക്ക് പരീക്ഷ പേടി ഇല്ലാതാക്കാന്‍ പരീക്ഷ പേ ചര്‍ച്ച എന്ന പദ്ധതി ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി മാന്‍ കി ബാത്തില്‍ പറഞ്ഞു.

രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ജനുവരി മൂന്ന് മുതല്‍ 15 വയസിനും 18 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി. ഒമിക്രോണ്‍ ലോകത്ത് വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണ്. രോഗത്തിന് എതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. എന്നാല്‍ പരിഭ്രാന്തരാവേണ്ട സാഹചര്യം രാജ്യത്ത് ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Next Story