Top

രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍; 164 പേരുടെ പിന്തുണ

164 പേരുടെ പിന്തുണയാണ് നര്‍വേക്കറിനുള്ളത്

3 July 2022 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍; 164 പേരുടെ പിന്തുണ
X

മുംബൈ: മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേക്കറിനെ തെരഞ്ഞെടുത്തു. 164 പേരുടെ പിന്തുണയാണ് നര്‍വേക്കറിനുള്ളത്. വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഷിന്‍ഡെ വിഭാഗത്തിന്റെ വിജയമാണ് ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരിക്കുന്ന പിന്തുണ.

രാജന്‍ സാല്‍വിയ ആയിരുന്നു ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സമാജ്‌വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

ഗോവയിലായിരുന്ന വിമത എംഎല്‍എമാര്‍ ശനിയാഴ്ച മുംബൈയില്‍ എത്തിയിരുന്നു. രാജന്‍ സാല്‍വിയയ്ക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നല്‍കിയെങ്കിലും. വിപ്പ് നിയമപരമല്ലെന്നായിരുന്നു പ്രതികരണം. തിങ്കളാഴ്ചയാണ് ഷിന്‍ഡെ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്.

Story Highlights: Rahul Narvekar Elected As Maharashtra Assembly Speaker

Next Story