Top

'കൊവിഡ് ഭീതി അവസാനിച്ചിട്ടില്ല'; പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി

22 Dec 2022 11:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് ഭീതി അവസാനിച്ചിട്ടില്ല; പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി
X

ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഭീതി അവസാനിച്ചിട്ടില്ല, അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്നും നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച് ചേർത്ത ഉന്നത തലയോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. ഓക്‌സിജൻ സിലിണ്ടർ, ഓക്‌സിജൻ പ്ലാന്റ്, വെന്റിലേറ്ററുകൾ തുടങ്ങിയവ ആശുപത്രികളിൽ ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടെയുള്ള വിദഗ്ദരുടെ സേവനം ഉറപ്പാക്കണമെന്നും പ്രായമായവരും മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും മുൻകരുതൽ വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരമായി പാലിക്കേണ്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.

ഗുജറാത്തിലും ഒഡീഷയിലും രണ്ടുപേർക്ക് വീതമാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. പൊതുസ്ഥലങ്ങിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു.

STORY HIGHLIGHTS: Prime Minister chaired a high level meeting to review the Covid 19 situation in India

Next Story

Popular Stories