Top

പ്രതിപക്ഷ വിമര്‍ശനത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയുടെ ചോദ്യം; 'ഔട്ട് ഓഫ് സിലബസ്' എന്ന് മറുപടിയായി മോദി

പരീക്ഷാ പേ ചര്‍ച്ചയില്‍ നടന്ന സംവാദത്തിലായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.

27 Jan 2023 2:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ വിമര്‍ശനത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയുടെ ചോദ്യം; ഔട്ട് ഓഫ് സിലബസ് എന്ന് മറുപടിയായി മോദി
X

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് 'തമാശ' നിറഞ്ഞ ഉത്തരം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ചോദ്യം 'ഔട്ട് ഓഫ് സിലബസ്' ആണെന്നും ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതാണ് വിമര്‍ശനം എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പരീക്ഷാ പേ ചര്‍ച്ചയില്‍ നടന്ന സംവാദത്തിലായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.

അതേസമയം, ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടിയപ്പോഴാണ് മോദി 'ഔട്ട് ഓഫ് സിലബസ്' മറുപടി നല്‍കിയതെന്നാണ് സോഷ്യല്‍മീഡിയ പരിഹാസങ്ങള്‍.

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആശങ്ക അകറ്റാനും സമ്മര്‍ദ്ദം കുറക്കാനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പരീക്ഷാ പേ ചര്‍ച്ച നടക്കുന്നത്. ഇന്ന് നടന്ന ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.

ഈ വര്‍ഷം 38 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷാ പേയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കി.

STORY HIGHLIGHTS: PM Narendra Modi reply when student asked about opposition criticism

Next Story