'സമയക്രമം പാലിക്കണം'; ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച് സമ്മാനിച്ച് മന്ത്രി
വാച്ച് ഇരുവരുടെയും കൈയ്യില്‍ കെട്ടിക്കൊടുത്തതും മന്ത്രി തന്നെയാണ്
4 Dec 2022 8:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച് സമ്മാനിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി എസ്എം നാസര്‍. സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കാണ് മന്ത്രിയുടെ സമ്മാനം ലഭിച്ചത്. ഒപ്പം കൃത്യമായ സമയക്രമം പാലിക്കണമെന്ന ഉപദേശവും മന്ത്രി നല്കി.
മന്തിയുടെ മണ്ഡലമായ ആവിഡിയില് നിന്ന് ആന്ധ്രയിലെ നെല്ലൂരിലേക്കുളള ആദ്യ സര്‍വ്വീസ് തുടങ്ങുന്ന ചടങ്ങിലാണ് മന്ത്രിയുടെ സമ്മാനം. വാച്ച് ഇരുവരുടെയും കൈയ്യില്‍ കെട്ടിക്കൊടുത്തതും മന്ത്രി തന്നെയാണ്. ഇതോടൊപ്പം ജീവനക്കാര്‍ക്ക് സമയക്രമത്തെക്കുറിച്ചുളള ഉപദേശവും നല്കി.
പുതുതായി സര്‍വ്വീസ് തുടങ്ങിയ വസില്‍ കയറി അദ്ദേഹം യാത്ര ചെയ്തു. യാത്രയ്ക്ക് മുന്‍പായി അദ്ദേഹത്തിനും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും ടിക്കറ്റെടുക്കാനും മന്ത്രി ശ്രദ്ധിച്ചു.
STORY HIGHLIGHTS: The minister presented a watch to the bus driver and conductor in Tamil Nadu government service