Top

സൽമാൻ ഖാനെ കൊല്ലാനുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പ്ലാൻ ബി വെളിപ്പെടുത്തി പൊലീസ്

മൂന്നു മാസത്തിനിടെ രണ്ടു തവണ വധശ്രമം ഉണ്ടായതാണ് വിവരം

16 Sep 2022 1:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൽമാൻ ഖാനെ കൊല്ലാനുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പ്ലാൻ ബി വെളിപ്പെടുത്തി പൊലീസ്
X

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജീവന് ഭീഷണിയുള്ളതായി മുംബൈ പൊലീസ്. മൂന്നു മാസത്തിനിടെ രണ്ടു തവണ വധശ്രമം ഉണ്ടായതാണ് വിവരം. സംഭവത്തെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്നും ഗോള്‍ഡി ബ്രാര്‍ സംഘത്തില്‍ നിന്നും വധഭീഷണി ഉണ്ടെന്ന് ആരോപിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സുരക്ഷ അടുത്തിടെ വര്‍ധിപ്പിക്കുകയും തോക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ 2018ല്‍ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നതായി പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി സമ്മതിച്ചിരുന്നു. മുംബൈ സല്‍മാന്‍ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരിന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.

ഈ വര്‍ഷം ജൂണില്‍ സല്‍മാന്‍ ഖാന് ഗായകന്‍ സിദ്ദു മൂസേവാലയുടെ ഗതി വരുമെന്ന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമായിരുന്നു വധഭീഷണി. നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘവും പ്ലാന്‍ ബി തയ്യാറാക്കിയിരുന്നു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് അടുത്തിടെ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ വെടിയേറ്റ ഗോള്‍ഡി ബ്രാര്‍, കപില്‍ പണ്ഡിറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതിയെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. കപില്‍ പണ്ഡിറ്റിനൊപ്പം സന്തോഷ് ജാദവ്, ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടര്‍മാരും ഒന്നര മാസമായി പന്‍വേലില്‍ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. ഖാന്റെ ഫാം ഹൗസിന് സമീപമായിരുന്നു ഇത് .ഖാനെ ആക്രമിക്കാന്‍ ചെറിയ തോക്കുകളുള്ള വെടിയുണ്ടകള്‍ അവരുടെ പക്കലുണ്ടായിരുന്നു.

2018ല്‍ തന്റെ സംഘത്തിലെ സമ്പത്ത് നെഹ്‌റയെ വെടിവയ്ക്കാന്‍ അയച്ചതായി ബിഷ്‌ണോയ് കുറ്റസമ്മതം നടത്തി. നെഹ്‌റയുടെ പക്കല്‍ ഒരു പിസ്റ്റള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ദീര്‍ഘദൂര വെടിവയ്പ്പിനുള്ള ആയുധം ഇല്ലായിരുന്നുവെന്നും അതിനാല്‍ ഗുണ്ടാസംഘം ദിനേശ് ദാഗര്‍ എന്നയാള്‍ മുഖേന ആര്‍കെ സ്പ്രിംഗ് റൈഫിള്‍ ഓര്‍ഡര്‍ ചെയ്തുവെന്നും ബിഷ്‌ണോയ് പറഞ്ഞു. നാല് ലക്ഷം രൂപയ്ക്കാണ് റൈഫിള്‍ വാങ്ങിയത്. ദാഗറിന്റെ ഒരു അസോസിയേറ്റിനാണ് പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2018ല്‍ ദാഗറിന്റെ കൈവശം നിന്ന് റൈഫിള്‍ കണ്ടെടുത്തു.

വധഭീഷണിയെത്തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ അടുത്തിടെ തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉപയോഗിച്ച് നവീകരിച്ചിരുന്നു.

STORY HIGHLIGHTS: Lawrence Bishnoi Gang's Plan Kill Salman Khan

Next Story