Top

രാജ്യസഭയില്‍ ബിനോയ് വിശ്വത്തെ ട്രോളി ജോണ്‍ ബ്രിട്ടാസ്; ചിരി അടക്കാനാവാതെ നിര്‍മ്മല സീതാരാമനും

ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചത് കണ്‍സ്യൂമര്‍ പ്രൈസ് ഇന്റക്‌സ് എന്ന സിപിഐ (ഉപഭോക്തൃ വില സൂചിക)ആണെങ്കിലും ട്രോള്‍ സഭ ആസ്വദിച്ചു.

12 Feb 2022 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യസഭയില്‍ ബിനോയ് വിശ്വത്തെ ട്രോളി ജോണ്‍ ബ്രിട്ടാസ്; ചിരി അടക്കാനാവാതെ നിര്‍മ്മല സീതാരാമനും
X

രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ സിപിഐ എം പി ബിനോയ് വിശ്വത്തെ ട്രോളി സിപിഐഎം എം പി. ജോണ്‍ ബ്രിട്ടാസ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെ ബിനോയ് വിശ്വം നിരവധി തവണ ഇടപെട്ടത് ധനമന്ത്രിയെ ചൊടിപ്പിച്ചു. അപ്പോള്‍ ജോണ്‍ ബ്രിട്ടാസ് എഴുന്നേറ്റ് നിന്നു പറഞ്ഞു ' സിപിഐ താഴേക്ക് പോകുകയാണെന്ന് ആവര്‍ത്തിച്ചു ധനമന്ത്രി പറയുമ്പോള്‍ ഇടപെടാന്‍ ബിനോയ് വിശ്വത്തിന് അവകാശമുണ്ട്.' ഇത് രാജ്യസഭയില്‍ ചിരി പരത്തി.

ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചത് കണ്‍സ്യൂമര്‍ പ്രൈസ് ഇന്റക്‌സ് എന്ന സിപിഐ (ഉപഭോക്തൃ വില സൂചിക)ആണെങ്കിലും ട്രോള്‍ സഭ ആസ്വദിച്ചു. ഗൗരവ ഭാവത്തില്‍ ഉണ്ടായിരുന്ന നിര്‍മല സീതാരാമനും ചിരിയടക്കാന്‍ ആയില്ല.

ഈയിടെ ബിനോയ് വിശ്വത്തിന്റെയും സിപിഐയുടേയും ചില നിലപാടുകള്‍ കേരളത്തില്‍ സിപിഐ എം അണികള്‍ക്കിടയില്‍ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയും ലോകയുക്ത ഓര്‍ഡിനന്‍സില്‍ സിപിഐ കൈക്കൊണ്ട വ്യത്യസ്ത നിലപാടുമാണ് സി പി ഐഎം അണികള്‍ക്കിടയില്‍ വ്യാപകമായി അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

Next Story