'ഉദ്ദേശ്യവും മാറിക്കൊണ്ടിരിക്കുന്ന മനോഭാവവും വിശ്വസിക്കാനാവില്ല'; കര്‍ഷക ബില്‍ പിന്‍വലിച്ചതില്‍ പ്രിയങ്കാ ഗാന്ധി
600ലധികം കര്‍ഷകരുടെ രക്തസാക്ഷിത്വം,350 ദിവസത്തിലധികം നീണ്ട സമരം, നരേന്ദ്രമോദി ജി, നിങ്ങളുടെ മന്ത്രിയുടെ മകന് കര്‍ഷകരെ ചതച്ചു കൊന്നത് നിങ്ങള്‍ കാര്യമാക്കിയില്ല.
19 Nov 2021 7:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചുകൊണ്ടുളള പ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിശ്വാസിക്കാന്‍ പ്രയാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'കര്‍ഷകരെ രാജ്യദ്രോഹികളെന്നും ഗുണ്ടകളെന്നും വിളിച്ച് അവരെ അറസ്റ്റ് ചെയ്തുനീക്കിയ നിങ്ങള്‍ തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.' എന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ വ്യക്തമാക്കി.
'മന്ത്രി പുത്രന് വാഹനമോടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയത് മോദി സര്‍ക്കാര്‍ കാര്യമായെടുത്തില്ല. അത്കൊണ്ടു തന്നെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചു കൊണ്ടുളള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യവും മാറികൊണ്ടിരിക്കുന്ന മാനോഭാവവും വിശ്വാസിക്കാന്‍ പ്രയാസമുണ്ട്' എന്നും പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
600ലധികം കര്‍ഷകരുടെ രക്തസാക്ഷിത്വം,350 ദിവസത്തിലധികം നീണ്ട സമരം, നരേന്ദ്രമോദി ജി, നിങ്ങളുടെ മന്ത്രിയുടെ മകന് കര്‍ഷകരെ ചതച്ചു കൊന്നത് നിങ്ങള്‍ കാര്യമാക്കിയില്ല.
നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ കര്‍ഷകരെ അധിക്ഷേപിക്കുകയും അവരെ തീവ്രവാദികള്‍, രാജ്യദ്രോഹികള്‍, ഗുണ്ടകള്‍, റൗഡികള്‍ എന്ന് വിളിക്കുകയും ചെയ്തു, നിങ്ങള്‍ തന്നെ സമരക്കാരെ വിളിച്ചു, അവരെ വടികൊണ്ട് അടിച്ചു, അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പില്‍ തോല്‍വി കാണാന്‍ തുടങ്ങിയപ്പോള്‍, സത്യം എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായി. ഈ രാജ്യം കര്‍ഷകരാല്‍ നിര്‍മ്മിച്ചതാണ്, ഈ രാജ്യം കര്‍ഷകരുടേതാണ്, കര്‍ഷകനാണ് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍, ചില സര്‍ക്കാരുകള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. നിങ്ങളുടെ ഉദ്ദേശ്യവും നിങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവവും വിശ്വസിക്കാന്‍ പ്രയാസമാണ്. കര്ഷകന് എന്നും വിജയിക്കും.