Top

'ഇന്ത്യയെ നിയന്ത്രിക്കുന്നത് ഒരു പറ്റം വ്യവസായികള്‍'; കോര്‍പ്പറേറ്റുകളുടെ സഹായമില്ലാതെ ഒരു ദിവസം പോലും മോദിക്ക് തുടരാനാകില്ലെന്ന് രാഹുല്‍

ഭാരത ഐക്യ യാത്രയുടെ ആവശ്യം എല്ലാ ഇന്ത്യക്കാര്‍ക്കും അനുഭവപ്പെടുന്നുണ്ടെന്ന് രാഹുല്‍ അവകാശപ്പെട്ടു

7 Sep 2022 6:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയെ നിയന്ത്രിക്കുന്നത് ഒരു പറ്റം വ്യവസായികള്‍; കോര്‍പ്പറേറ്റുകളുടെ സഹായമില്ലാതെ ഒരു ദിവസം പോലും മോദിക്ക് തുടരാനാകില്ലെന്ന് രാഹുല്‍
X

ന്യൂഡല്‍ഹി: രാജ്യം ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക നിയമം, ജിഎസ്ടി, നോട്ട് നിരോധനം എന്നിവ വന്‍കിടക്കാര്‍ക്ക് വേണ്ടിയാണെന്നും ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്ത് കൊണ്ട് രാഹുല്‍ പറഞ്ഞു.കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച യാത്ര മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും.

'ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നത്. ത്രിവര്‍ണ പതാക അരുടേയും സമ്മാനമല്ല. ഇന്ത്യക്കാര്‍ പോരാടി നേടിയതാണ്. എല്ലാ മതങ്ങളേയും ത്രിവര്‍ണ പതാക ഉള്‍ക്കൊള്ളുന്നു. എല്ലാ ഇന്ത്യക്കാരുടേയും സ്വത്വബോധമാണ് ത്രിവര്‍ണ പതാക. ഇന്ത്യന്‍ പതാക ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. എല്ലാ മതങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കുന്ന പതാകയാണ് നമ്മുടേത്.' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത ഐക്യ യാത്രയുടെ ആവശ്യം എല്ലാ ഇന്ത്യക്കാര്‍ക്കും അനുഭവപ്പെടുന്നുണ്ടെന്ന് രാഹുല്‍ അവകാശപ്പെട്ടു. ഇന്ത്യയെ ഇപ്പോള്‍ മുഴുവനായി നിയന്ത്രിക്കുന്നത് ഒരു പറ്റം വ്യവസായികളാണ്. കോര്‍പ്പറേറ്റുകളുടെ സഹായമില്ലാതെ ഒരു ദിവസം പോലും മോദിക്ക് തുടരാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: 'India is controlled by a bunch of industrialists'; Rahul said that Modi cannot continue for a single day without the help of corporates

Next Story