Top

ഹൈദരാബാദ് ഐഐടിയില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

31 Aug 2022 3:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈദരാബാദ് ഐഐടിയില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
X

ഹൈദരാബാദ്: ഹൈദരാബാദ് ഐഐടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണവിവരം ഇന്ന് രാവിലെ 11.30 നാണ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാവാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മുറിയില്‍ വിദ്യാര്‍ത്ഥി ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ. സംഭവ സ്ഥലത്ത് നിന്നും പൊലീസിന് ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ല. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല.

രക്ഷിതാക്കള്‍ എത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Next Story