മുന്‍ ടിആര്‍എസ് എംഎല്‍എ നല്ലല ഒഡേലു കോണ്‍ഗ്രസില്‍ ചേര്‍ന്നു
20 May 2022 2:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: തെലങ്കാനയില്‍ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിആര്‍എസ് നേതാവും മുന്‍ ചെന്നൂര്‍ എംഎല്‍എയുമായ നല്ലല ഒഡേലുവാണ് പാര്‍ട്ടി വിട്ടത്.
നല്ലല ഒഡേലുവിനോടൊപ്പം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയും ഭാര്യയുമായ ഭാഗ്യലക്ഷ്മിയും ടിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് കോണ്‍ഗ്രസാണ്. ടിആര്‍എസിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് താന്‍ ടിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ കാരണമെന്ന് നല്ലല ഒഡേലു പറഞ്ഞു.
ചെന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണയാണ് നല്ലല ഒഡേലു എംഎല്‍എയായത്. 2018ല്‍ മത്സരിച്ചിരുന്നില്ല. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് നല്ലല ഒഡേലു പാര്‍ട്ടി വിട്ടതെന്ന് ടിആര്‍എസ് ആരോപിച്ചു.
FORMER TRS MLA NALLALA ODELU JOIN CONGRESS