Top

28 വര്‍ഷത്തെ കാത്തിരിപ്പാണ്; കുടുംബച്ചടങ്ങില്‍ പങ്കെടുത്ത് യോഗി, മുഖ്യമന്ത്രിയായി അമ്മയുടെ മുന്നിലെത്തുന്നത് ആദ്യം

4 May 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

28 വര്‍ഷത്തെ കാത്തിരിപ്പാണ്; കുടുംബച്ചടങ്ങില്‍ പങ്കെടുത്ത് യോഗി, മുഖ്യമന്ത്രിയായി അമ്മയുടെ മുന്നിലെത്തുന്നത് ആദ്യം
X

ലഖ്നൗ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദർശിച്ച് യോഗിആദിത്യനാഥ്. അമ്മ സാവിത്രിദേവിക്കൊപ്പമുള്ള ചിത്രം യോഗി ട്വിറ്ററില്‍ പങ്കുവെച്ചു. 'മാ' എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നിർമ്മിച്ച യോഗിയുടെ ആത്മീയഗുരു മഹന്ദ് അവൈദ്യനാഥിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു. ഗുരുവിൻറെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും യോഗി പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജന്മദേശമായ പൗരിയില്‍ ഇരുപത്തെട്ടുവര്‍ഷത്തിന് ശേഷമാണ് യോഗി എത്തുന്നത്. മരുമകന്റെ തലമുണ്ഡനം ചെയ്യല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് യോഗി എത്തിയത്. ഇരുപത്തെട്ടുവര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് യോഗി ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നത്.

2020ല്‍ കൊവിഡ് കാലത്താണ് യോഗിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ തനിക്ക് പിതാവിന്റെ സംസ്‌ക്കാരചടങ്ങുകള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ലെന്ന് യോഗി പറഞ്ഞിരുന്നു.




Next Story