Top

നിതീഷ് കുമാറിന് വീണ്ടും തിരിച്ചടി; ജെഡിയു ജില്ലാ പഞ്ചായത്തംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

13 Sep 2022 1:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിതീഷ് കുമാറിന് വീണ്ടും തിരിച്ചടി; ജെഡിയു ജില്ലാ പഞ്ചായത്തംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു
X

ന്യൂഡല്‍ഹി: ദാമന്‍ ദിയുവിലെ 15 ജെഡിയു ജില്ലാ പഞ്ചായത്തംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ജെഡിയു ജനപ്രതിനിധികള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ദാമന്‍ ദിയുവിലും പാര്‍ട്ടി വിടല്‍ ഉണ്ടായത്.

ജെഡിയുവിന് ആകെ 17 ജില്ലാ പഞ്ചായത്തംഗങ്ങളാണ് കേന്ദ്ര ഭരണപ്രദേശത്തുണ്ടായിരുന്നത്. ഇതില്‍ 15 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചു.

ബീഹാറിലെ വികസനത്തിന് ആക്കം കൂട്ടിയ ബിജെപിയെ വിട്ട് അഴിമതിക്കാരായ കുടുംബപാര്‍ട്ടിയോടൊപ്പം ചേര്‍ന്ന നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരായി ദാമന്‍ ദിയുവിലെ 17 ജെഡിയു ജില്ലാ പഞ്ചായത്തംഗങ്ങളില്‍ 15 പേര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി ട്വീറ്റ് ചെയ്തു. നേരത്തെ മണിപ്പൂരില്‍ ജെഡിയുവിന്റെ ഏഴ് എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ട് മഹാഗഢ്ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മണിപ്പൂരില്‍ എംഎല്‍മാര്‍ പാര്‍ട്ടി വിട്ടത്. 2020ല്‍ അരുണാചല്‍ പ്രദേശിലെ ഏഴ് ജെഡിയു നിയമസഭാംഗങ്ങളില്‍ ആറുപേരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Story Highlights: Fifteen district panchayat members (JDU) of the Daman and Diu unit joined the BJP

Next Story