Top

കൊവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും; പ്രധാനമന്ത്രി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

9 Jan 2022 4:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും; പ്രധാനമന്ത്രി
X

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഇന്ന് നടന്ന കൊവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ തീരുമാനമായത്.

ജില്ലാ തലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം, കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം, ജനിതക ശ്രേണീകരണത്തിനായുളള പരിശോധന, വാക്‌സീന്‍ എന്നിവയില്‍ തുടര്‍ച്ചയായ ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കൗമാരക്കാരുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കണം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്ററുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിരീക്ഷണം ശക്തമാക്കി രോഗവ്യാപനം തടയാനുളള പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് രോ​ഗം തടയാൻ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണാതെ പോകരുത്. മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സക്ക് തടസമുണ്ടാകരുതെന്നും മോദി നിര്‍ദേശിച്ചു.

Next Story