Top

'ഹര്‍ജിക്കാരന് ശ്വാസകോശപ്രശ്‌നങ്ങളില്ല'; അന്തരീക്ഷ മലീനികരണത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

റിട്ട് ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ തള്ളുകയാണെന്നും കോടതി അറിയിച്ചു

6 Sep 2022 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹര്‍ജിക്കാരന് ശ്വാസകോശപ്രശ്‌നങ്ങളില്ല;    അന്തരീക്ഷ മലീനികരണത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലീനികരണത്തിന്റെ പേരില്‍േ കേന്ദ്ര- ഡല്‍ഹി സര്‍ക്കാരുകളില്‍ നിന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരവും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ആവശ്യപ്പെട്ട് എല്‍എല്‍എം വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വായുമലിനീകരണം ശ്വാസകോശത്തെ ബാധിക്കുമെന്നും ശ്വാസകോശാര്‍ബുദത്തിനു കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഹര്‍ജിക്കാരനായ ശിവംപാണ്ഡയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് യശ്വന്ത് ശര്‍മ ഹര്‍ജി തള്ളിയിരുന്നു. ' കോടതി ഒരു ഗൗരവമേറിയ സ്ഥലമാണ്. ഈ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ നിങ്ങളുടെ ബയോഡാറ്റ ഉണ്ടാക്കാനുള്ള ഉപകരണമല്ല കോടതി. അടുത്ത തവണ നിങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കണം, അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വാഗതം.' ഹര്‍ജി തള്ളി കോടതി പറഞ്ഞു.

റിട്ട് ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ തള്ളുകയാണെന്നും കോടതി അറിയിച്ചു. മലിനീകരണം മൂലമുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ 70-75 വയസില്‍ മാത്രമേ ദൃശ്യമാകുവെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനാല്‍ വിവിധ രോഗങ്ങളുടെ മൂലകാരണം മലിനീകരണമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും തലവേദന, കണ്ണ്, ചര്‍മ്മം, എന്നിവയ്ക്ക് അസുഖം ബാധിക്കുകയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 'മലിനീകരണമുക്തമായ പരിസരത്തിനുള്ള അവകാശം' മൗലികാവകാശമായി കണക്കാക്കി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 21 ന്റെ വ്യാപ്തി സുപ്രീംകോടതി ഇതിനകം വിപുലീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Story Highlights: Court not tool for your resume Delhi High Court to LLM Student over pollution compensation in Delhi

Next Story

Popular Stories