Top

കാർ ഇടിച്ചുതെറിപ്പിച്ചു; ആള്‍ട്രൂയിസ്റ്റ് ടെക്‌നോളജിസ് സിഇഒയ്ക്ക് ദാരുണാന്ത്യം

രാജലക്ഷമിക്കൊപ്പം ഭർത്താവും പ്രഭാത സവാരിക്കിറങ്ങിയിരുന്നു

19 March 2023 12:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാർ ഇടിച്ചുതെറിപ്പിച്ചു; ആള്‍ട്രൂയിസ്റ്റ് ടെക്‌നോളജിസ് സിഇഒയ്ക്ക് ദാരുണാന്ത്യം
X

മുംബൈ: പ്രഭാ​ത നടത്തത്തിനിടെ കാറിടിച്ച് ടെകെ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. ഐടി, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ആൾട്രൂയിസ്റ്റ് ടെക്‌നോളജിസിൻറെSpeeding car mows down woman in Worli സിഇഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ വോർളി ഡെയറിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ രാജലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർ ഡ്രൈവറായ സുമൻ മർച്ചന്റ് (23) എന്നയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. കാറ് അമിത വേ​ഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിക്കൽ, അശ്ര​ദ്ധ മൂലമുളള മരണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരുക്കുകളുണ്ട്.

രാജലക്ഷമിക്കൊപ്പം ഭർത്താവും പ്രഭാത സവാരിക്കിറങ്ങിയിരുന്നു. ഭർത്താവ് വേ​ഗത്തിൽ നടന്ന ശിവാജി പാർക്കിൽ എത്തിയിരുന്നു. പൊലീസ് ഇയാളെ അപകട വിവരം വിളിച്ചറിയിക്കുകയായിരുന്നു. ലണ്ടൻ മാരത്തണിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിലായിരുന്നു രാജലക്ഷമിയെന്ന് സഹപ്രവർത്തകർ പറഞ്ഞു.

STORY HIGHLIGHTS: CEO of a tech company dies after speeding car hits her while jogging

Next Story