Top

സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയുമുണ്ടാവും; പാകിസ്താനോട് അമിത് ഷാ

14 Oct 2021 9:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയുമുണ്ടാവും; പാകിസ്താനോട് അമിത് ഷാ
X

ജമ്മുകശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താന്‍ ഇനിയും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും സര്‍ജിക്കല്‍ അറ്റാക്കുകള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് അമിത് ഷായുടെ മുന്നറിയിപ്പ്.

നമ്മള്‍ ആക്രമണങ്ങളോട് ക്ഷമിക്കില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെളിയിച്ചതാണ്. ഇനിയും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ആക്രമണങ്ങളുണ്ടാവും, അമിത് ഷാ പറഞ്ഞു. ഗോവയില്‍ ദേശീയ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെയും നേതൃത്വത്തിൽ നടന്ന സർജിക്കൽ സ്ട്രൈക്കിലൂടെ ആരും ഇന്ത്യയുടെ അതിർത്തിയെ ശല്യപ്പെടുത്താൻ വരരുതെന്ന സന്ദേശം നൽകാൻ സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.

Popular Stories

    Next Story