Top

നാ​ഗാലാന്റിൽ സേനയുടെ വെടിവെപ്പിൽ ​​ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം; ദുഃഖം രേഖപ്പെടുത്തി അമിത് ഷാ

5 Dec 2021 8:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാ​ഗാലാന്റിൽ സേനയുടെ  വെടിവെപ്പിൽ ​​ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം; ദുഃഖം രേഖപ്പെടുത്തി അമിത് ഷാ
X

നാഗാലാന്റില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തില്‍ അന്വേഷണം നടത്തി നീതി നടപ്പാക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

'നാഗാലാന്റിലെ ഓടിങില്‍ നടന്ന അവിചാരിത സംഭവത്തില്‍ ദുഖിക്കുന്നു. ജീവന്‍ നഷ്ടമായവരുടെ കുടുംബത്തോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല അന്വേഷണ സംഘം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയും മരിച്ചവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ചെയ്യും,' അമിത് ഷാ ട്വീറ്റ് ചെയ്തു. വെടിവെപ്പിൽ ഇന്ത്യൻ സേനയും ഖേദം രേഖപ്പെടുത്തി. ദുഖകരമായ സംഭവമാണെന്നും അന്വേഷണം നടത്തുമെന്നും സൈന്യം ഇറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു.

സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെ നാഗാലാന്റ് മുഖ്യമന്ത്രി നിഫു റോയിയും അപലപിച്ചു. സംഭവത്തില്‍ വിശമായ അന്വേഷണം നടത്തുമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും നാഗലാന്റ് മുഖ്യമന്ത്രി പ്രതികരിച്ചു. നാഗാലാന്റിലെ മോണ്‍ ജില്ലയിലെ ഓടിംഗ് ഗ്രാമത്തിലാണ് സേനയുടെ വെടിവെപ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് കൽക്കരി ഖനിയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ​നാ​ഗ് ​ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് മോൺ ജില്ല. വിഘടന വാദികൾക്കായുള്ള തെരച്ചിലിനിടയിലാണ് സംഭവം നടന്നത്. തൊഴിലാളിൽ വന്ന വാഹനം വിഘടന വാദികളുടേതാണെന്ന് കരുതി വെടിവെച്ചതാണെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തില്‍ ഒരു ജവാനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.



Next Story

Popular Stories