ഫ്രെഞ്ച് ഫ്രൈസ് കഴിക്കാൻ അനുവ​ദിച്ചില്ല; ഭർത്താവിനെതിരായ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

യുവാവിനെ ജോലിക്കായി യു.എസിലേക്ക് പോകാനും കോടതി അനുവദിച്ചു.
ഫ്രെഞ്ച് ഫ്രൈസ് കഴിക്കാൻ അനുവ​ദിച്ചില്ല; ഭർത്താവിനെതിരായ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
Updated on

ബം​ഗളൂരു: ഫ്രെഞ്ച് ഫ്രൈസ് കഴിക്കാൻ അനുവ​ദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എം നാ​ഗപ്രസന്നയുടേതാണ് വിധി. യുവാവിനെതിരെ പരാതി നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണെന്നും അന്വേഷണത്തിന് ഉത്തരവിടുന്നത് നിയമത്തിന്റെ ദുരുപയോ​ഗമായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിനെ ജോലിക്കായി യു.എസിലേക്ക് പോകാനും കോടതി അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന ഉറപ്പിന്മേലാണ് തീരുമാനം.

അഭിഭാഷകനായ ശാന്തിഭൂഷൺ എച്ച് മുഖേന സമർപ്പിച്ച ഹർജിയിൽ തനിക്കെതിരെ ഭാര്യ നൽകിയ പരാതി നിസാരമാണെന്നും സ്റ്റേ നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. മാതാപിതാക്കൾക്കെതിരായ അന്വേഷണം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഭാര്യ നൽകിയ പരാതിയെത്തുടർന്ന് യുഎസിലേക്ക് ജോലിക്കായി പോകാൻ സാധിക്കുന്നില്ലെന്നും യുവാവ് ഹരജിയിൽ പറയുന്നു,

ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 498 എ വകുപ്പ് പ്രകാരമാണ് യുവതി പരാതി നൽകിയത്. കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഫ്രഞ്ച് ഫ്രൈസും ചോറും മാംസവും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. ‌

അതേസമയം കുഞ്ഞുണ്ടാകുന്നതിന് മുൻപ് ആറ് വർഷത്തോളം വീട്ടുജോലികളെല്ലാം ഭാര്യ തന്നെക്കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com