'പ്രദേശത്ത് കോണ്ഗ്രസ് 100ലധികം വീട് വെച്ചു നല്കും'; രാഹുല് ഗാന്ധി

വിഷയത്തില് സര്ക്കാരുമായി ചര്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

dot image

മേപ്പാടി: വയനാട് മുണ്ടക്കൈയില് ഉണ്ടായ ഉരുള്പൊട്ടല് അപകടത്തില്പെട്ടവരുടെ പുനരധിവാസത്തിന് സംസ്ഥാന സര്ക്കാര് സൗകര്യം ഒരുക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും മുന് വയനാട് എംപിയുമായ രാഹുല് ഗാന്ധി. അപകടം നടന്ന ഭൂമിയിലേക്ക് തിരിച്ചു പോകേണ്ട എന്നാണ് എല്ലാവരും പറയുന്നത്. വിഷയത്തില് സര്ക്കാരുമായി ചര്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് കോണ്ഗ്രസ് 100ലധികം വീട് വെച്ചു നല്കും. വിഷയം പാര്ലമെന്റില് അവതരിപ്പിക്കും. ദുരന്ത ഭൂമിയിലേക്ക് ആര്ക്കും തിരിച്ചു പോകേണ്ട എന്നാണ് പറയുന്നത്. സുരക്ഷിതമായ പുനരധിവാസം സര്ക്കാര് ഉറപ്പ് വരുത്തണം. ഇതിന് സര്ക്കാരുമായി ചര്ച്ച നടത്തും. ദുരന്തം പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണെന്നും രാഹുല് ഗാന്ധി പറഞ്ഞു.

രാഹുല് ഗാന്ധി ദുരന്ത മേഖല സന്ദര്ശിക്കുകയാണ്. മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും രാഹുലെത്തും.

dot image
To advertise here,contact us
dot image