കുപ്‌വാരയിൽ പാക് ബോർഡർ ആക്ഷൻ ടീമും ഇന്ത്യൻ സൈന്യവും ഏറ്റുമുട്ടി; സൈനികന് വീരമൃത്യു; ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃതു

dot image

ജമ്മു: ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു.നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.

നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് പേരുകേട്ട പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിൽ പാകിസ്താനിൽ നിന്നുള്ള സൈനിക കമാൻഡോകളും ത്രീവവാദികളുമാണുള്ളത്. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ഇന്ത്യൻ സേനയ്‌ക്കെതിരെ നിയന്ത്രണ രേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമാണ് ആദ്യം വെടിയുതിർത്തത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Also Read:

dot image
To advertise here,contact us
dot image