അധികാര ദുർവിനിയോഗത്തിന് നടപടി; ഐഎഎസ് ഓഫീസർ ജോലി നേടാൻ ഉപയോഗിച്ചത് വ്യാജ സർട്ടിഫിക്കറ്റ്?

വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് ഐഎഎസ് നേടിയത്
അധികാര ദുർവിനിയോഗത്തിന് നടപടി; ഐഎഎസ് ഓഫീസർ ജോലി നേടാൻ ഉപയോഗിച്ചത് വ്യാജ സർട്ടിഫിക്കറ്റ്?

പൂനെ: അധികാര ദുർവിനിയോ​ഗം ആരോപിച്ച് പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിനെതിരെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം. യൂണിയൻ പബ്ലിക് സർവീസിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. യു പി എസ് സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. വ്യാജ സർട്ടിഫിക്കേറ്റുകൾ സമർപ്പിച്ചാണ് ഐഎഎസ് നേടിയത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്.

വൈകല്യങ്ങൾ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. ആറ് തവണയുംകാരണങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചിരിക്കുകയാണെന്നായിരുന്നു പൂജ പറഞ്ഞത്. ബാക്കി അഞ്ച് തവണയും പലപല കാരണങ്ങൾ പറഞ്ഞാണ് വൈദ്യ പരിശോധനയ്ക്ക് ഹാജരാകാതെ ഒഴിഞ്ഞുമാറിയത്. എന്നാൽ, പകരം സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള എംആർഐ സ്കാനിങ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ യുപിഎസ്സി ഈ സർട്ടിഫിക്കറ്റ് നിരസിച്ചു.

സെൻ‌ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പൂജ സമർപ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്നും യുപിഎസ്സി അറിയിച്ചുവെങ്കിലും പിന്നീട് ഈ എംആര്‍ഐ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയായിരുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പൂജ ഖേദ്കര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്ന് സംശയം ഉയരുന്നത്. പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കറുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹത്തിൻ്റെ സമ്പത്ത് 40 കോടി രൂപയുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭാർ പറഞ്ഞു. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒബിസി നോൺ ക്രീമിലെയർ പദവിക്കുള്ള ഖേദ്കറിൻ്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ ആഘാഡി ടിക്കറ്റിൽ ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു.

പൂനെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിനെ തുടർന്നാണ് ഡോ പൂജാ ഖേദ്കറിനെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്. ഒരു പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങൾ ഉപയോ​ഗിക്കാൻ കഴിയില്ലയെന്ന് പൂനെ കളക്ടറുടെ ഓഫീസിൽ നിന്ന് ഖേദ്കറെയ്ക്ക് നിർദേശം ലഭിച്ചിരുന്നു. സ്വകാര്യ ഓഡി കാറിൽ ചുവപ്പും നീലയും കലർന്ന ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. സ്വകാര്യ കാറിൽ മഹാരാഷ്ട്ര സർക്കാർ എന്ന ബോർഡും പൂജാ ഖേദ്കറെ ഉപയോഗിച്ചുരുന്നതായും റിപ്പോർട്ട് ഉണ്ട്. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവയെല്ലാം ഖേദ്കറെ ആവശ്യപ്പെട്ടതായി പരാതിയുണ്ട്.

അധികാര ദുർവിനിയോഗത്തിന് നടപടി; ഐഎഎസ് ഓഫീസർ ജോലി നേടാൻ ഉപയോഗിച്ചത് വ്യാജ സർട്ടിഫിക്കറ്റ്?
'നീറ്റ് പരീക്ഷയിൽ 'കൂട്ടക്രമക്കേട്' നടന്നിട്ടില്ല'; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം

പ്രൊബേഷണറി പിരീയഡിൽ മേൽപ്പറഞ്ഞ സൗകര്യങ്ങൾ നൽകാൻ കഴിയില്ല. ഗസറ്റഡ് ഓഫീസറായി നിയമിച്ചാൽ മാത്രമേ ഇത്തരം ആനൂകൂല്യങ്ങൾ ലഭിക്കുകയുള്ളു. അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മുൻ ചേമ്പർ ഉപയോ​ഗിച്ചതായും പേരെഴുതിയ ബോർഡ് സ്ഥാപിച്ചതായും റിപ്പോർട്ട് ഉണ്ട്. റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഖേദ്കറിൻ്റെ പിതാവും തൻ്റെ മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ കളക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com